Tornadoes in US: അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്; നാശം വിതച്ചത് 26 ചുഴലിക്കാറ്റുകള്‍, 27 മരണം
Monster Storm Tornadoes: മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. ഇവിടെ 14 പേര്‍ മരിച്ചു. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്ന് മരണം രേഖപ്പെടുത്തി.

വാഷിങ്ടണ്‍: അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്. യുഎസിലെ നാല് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇവയൊന്നും നിലംതൊട്ടതായി സ്ഥിരീകരണമില്ല.
മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മിസ്സോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. ഇവിടെ 14 പേര്‍ മരിച്ചു. ടെക്‌സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്ന് മരണം രേഖപ്പെടുത്തി. കന്‍സാസില്‍ 50 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേരും മരിച്ചു. ചുഴലിക്കാറ്റില്‍ 27 പേരുടെ മരണമാണ് ഇതുവരെ രേഖപ്പെടുത്തിയത്.




ചുഴലിക്കാറ്റ് നൂറിലധികം കാട്ടുതീകള്‍ക്ക് കാരണമായതായും റിപ്പോര്‍ട്ടുണ്ട്. വരണ്ട കാറ്റ് കാട്ടുതീ വേഗത്തില്‍ പടരുന്നതിന് കാരണമായി. മിനസോട്ടയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും സൗത്ത് ഡക്കോട്ടയുടെ കിഴക്കന്‍ ഭാഗങ്ങളിലും തീപിടുത്തമുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍
Severe storms, including tornadoes, hail, and destructive winds, sweeping across the US have killed at least 17 people since Friday night, prompting multiple states to declare emergencies.
Missouri reported 11 fatalities, while Arkansas confirmed three deaths and dozens of… pic.twitter.com/wPIbYXHvyv
— TRT World (@trtworld) March 15, 2025
ചുഴലിക്കാറ്റിനെയും കാട്ടുതീയെയും തുടര്‍ന്ന് 300 ലധികം വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. വരണ്ട കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകീട്ട് മുതല്‍ കാലാവസ്ഥ മോശമാണ്. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഗവര്‍ണമാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായാണ് വിവരം.