5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Russia New Ministry : ഇനി ഇതെ ഉള്ളൂ വഴി; ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഒരുങ്ങി റഷ്യ

Russia New Ministry To Boost Birth Rate : ഇത് കൂടാതെ ജനനനിരക്ക് ഉയർത്താൻ നിശ്ചിത സമയങ്ങളിൽ ഇൻ്റർനെറ്റ് സേവനം വിച്ഛേദിക്കാനും റഷ്യ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ജനനനിരക്ക് ഉയർത്താൻ ജോലികൾക്കിടെയിൽ ലഭിക്കുന്ന ഇടവേളകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുഡിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Russia New Ministry : ഇനി ഇതെ ഉള്ളൂ വഴി; ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഒരുങ്ങി റഷ്യ
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 12 Nov 2024 18:46 PM

മോസ്കോ : ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ നിലവിൽ നേരിടുന്ന പ്രശ്നം രാജ്യത്തെ കുറഞ്ഞ ജനനനിരക്കാണ്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് കുറെ ജീവനുകൾ നഷ്ടപ്പെട്ടതിനെ പിന്നാലെയാണ് ജനനനിരക്കിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തിയതെന്നാണ് നിഗമനം. ഇത് മറികടക്കാനായി ഒരു സെക്സ് മന്ത്രാലയം രൂപീകരിക്കാൻ ഒരുങ്ങുകയാണ് റഷ്യ. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുഡിൻ്റെ അടുത്ത അനുയായിയും കുടുംബക്ഷേമം, പിതൃത്വം, മാതൃത്വം, കുട്ടികളുടെ ക്ഷേമം തുടങ്ങിയ വകുപ്പുകളുടെ പാർലമെൻ്ററി കമ്മറ്റി ചെയർമാൻ നിനാ ഒസ്റ്റാനിയയാണ് പുതിയ മന്ത്രാലയത്തിനായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പുതിയ മന്ത്രാലയം രൂപീകരിക്കുന്നതിന് പുറമെ റഷ്യയിലെ ജനനനിരക്ക് ഉയർത്തുന്നതിനായി മറ്റ് ചില പദ്ധതികളും ഉന്നത ഉദ്യോഗസ്ഥർ പുഡിന് മുന്നിലായി വെക്കുന്നുണ്ട്. ഇൻ്റർനെറ്റ് വിച്ഛേദനം മുതൽ ഡേറ്റിങ്ങിന് ഇൻസെൻ്റീവ് വരെയാണ് വിവിധ പദ്ധതികൾ.

ALSO READ : Pavel Durov: തൻ്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സൗജന്യം; വാഗ്ദാനവുമായി ടെലിഗ്രാം മേധാവി

1. ഇൻ്റനെറ്റും ലൈറ്റും ഓഫാക്കും

അമിതമായ ഇൻ്റർനെറ്റ് ഉപയോഗം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നും വ്യതചലിക്കാൻ ഇടയാക്കുമെന്നും അതിനാൽ രാത്രി പത്ത് മണിക്ക് ശേഷം പുലർച്ചെ രണ്ട് മണി വരെ ഇൻ്റർനെറ്റ് സേവനം വിച്ഛേദിക്കാനാണ് ചിലർ മുന്നോട്ട് വെക്കുന്ന നിർദേശം. ഇൻ്റർനെറ്റിന് പുറമെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനായി ലൈറ്റ് ഓഫാക്കുന്നതും ഉത്തമമാകുമെന്നും ഈ പറയുന്നുയെന്നാണ് റിപ്പോർട്ട്.

2. ഡേറ്റിങ്ങിന് പോകാൻ സർക്കാർ പണം നൽകും

ഡേറ്റിങ്ങിന് പോകുന്നതിനായ യുവതി-യുവാക്കൾക്ക് 5000 റൂബിൾ (4500 രൂപ) വരെയെങ്കിലും സർക്കാർ നൽകണം.

3. ഗർഭം ധരിക്കുന്നവർക്ക് ഇൻസെൻ്റീവ്

ഗർഭം ധരിച്ചും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയും വീടുകളിൽ ചിലവഴിക്കുന്ന അമ്മമാർക്ക് മാസം ഇൻസെൻ്റീവായി നൽകാനും നിർദേശങ്ങളിൽ പറയുന്നുണ്ട്.

4. വിവാഹത്തിനും സർക്കാർ പണം നൽകും

വിവാഹപാർട്ടികൾ സംഘടിപ്പിക്കുന്നതിനായി ഒരു നിശ്ചിതതുക സർക്കാർ ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നാണ് മറ്റൊരു നിർദേശം. ഇത്തരം സാമ്പത്തിക സഹായ വഴി വിവാഹങ്ങൾ വർധിക്കുകയും അതിലൂടെ ജനനനിരക്ക് ഉയരുമെന്നാണ് നിഗമനം.

നേരത്തെ സമാനമായ പ്രശ്നം ഉന്നയിച്ചുകൊണ്ട് ജോലിസമയങ്ങളിൽ ലഭിക്കുന്ന ഇടവേളകളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പുഡിൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടികളായി കുറഞ്ഞു, ഇത് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ 2.1 നിരക്കിനേക്കാൾ വളരെ കുറവാണ്. മാത്രമല്ല, റഷ്യയിലെ ജനസംഖ്യ നിലവിലെ 144 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ ഏകദേശം 130 ദശലക്ഷമായി കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.