5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kubra Akyutum: വരനെ കിട്ടിയില്ല… പിന്നീട് സ്വയം വിവാഹം ചെയ്തു വൈറലായി; ജീവനൊടുക്കി ഇൻഫ്‌ളുവൻസർ

TikTok Star Kubra Aykut: ടിക് ടോക്കിൽ ഒരുമില്യണിലേറെ ഫോളോവേഴ്‌സുള്ള വൈറൽ ഇൻഫ്‌ളുവൻസറായിരുന്നു കുബ്ര അക്യുതും. ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്തിരുന്നു. അനുയോജ്യനായ വരനെ കിട്ടാത്തതിനാലാണ് താൻ സ്വയം വിവാഹം ചെയ്യുന്നതെന്നാണ് യുവതി അന്ന് പറഞ്ഞത്. കുബ്ര പങ്കുവെച്ച തന്റെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

Kubra Akyutum: വരനെ കിട്ടിയില്ല… പിന്നീട് സ്വയം വിവാഹം ചെയ്തു വൈറലായി; ജീവനൊടുക്കി ഇൻഫ്‌ളുവൻസർ
കുബ്ര അക്യുതും (Image Credits: Instagram)
neethu-vijayan
Neethu Vijayan | Published: 29 Sep 2024 16:15 PM

ഇസ്താംബുൾ: വരനെ കിട്ടാനില്ലെന്ന് കാണിച്ച് സ്വയം വിവാഹം ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടിയ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ ജീവനൊടുക്കി. തുർക്കിയിലെ ടിക് ടോക് താരമായ കുബ്ര അക്യുതും ആണ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സുൽത്താൻബെയ്‌ലി ജില്ലയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ടിക് ടോക്കിൽ ഒരുമില്യണിലേറെ ഫോളോവേഴ്‌സുള്ള വൈറൽ ഇൻഫ്‌ളുവൻസറായിരുന്നു കുബ്ര അക്യുതും. ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്തിരുന്നു. കഴിഞ്ഞവർഷം സ്വയം വിവാഹം ചെയ്‌തെന്ന് പ്രഖ്യാപിച്ചാണ് കുബ്ര വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ഇടം നേടിയത്. അനുയോജ്യനായ വരനെ കിട്ടാത്തതിനാലാണ് താൻ സ്വയം വിവാഹം ചെയ്യുന്നതെന്നാണ് യുവതി അന്ന് പറഞ്ഞത്. കുബ്ര പങ്കുവെച്ച തന്റെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

ALSO READ: ബിക്കിനി ഇട്ട് നടക്കാൻ ഭാര്യക്ക് 400 കോടിയുടെ ദ്വീപ്; സൗദി ഭർത്താവ് വൈറൽ

ശരീരഭാരം കുറയുന്നത് സംബന്ധിച്ച ആശങ്കയാണ് കുബ്ര അവസാനം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘എനിക്ക് എന്റെ ഊർജം നേടാനായി. എന്നാൽ ഭാരം വർധിപ്പിക്കാനായില്ല. എല്ലാദിവസവും ഓരോ കിലോഗ്രാം ഭാരം കുറയുകയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അടിയന്തരമായി എനിക്ക് ശരീരഭാരം വർധിപ്പിക്കണം’ ഇതായിരുന്നു കുബ്രയുടെ പങ്കുവച്ച പോസ്റ്റ്.

അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അപകടമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിടുകൊടുക്കും. ശേഷം സ്വദേശത്തായിരിക്കും സംസ്‌കാരചടങ്ങുകളെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“ഞാൻ എൻ്റെ സ്വന്തം ഇഷ്ടപ്രകാരം ചാടി. കാരണം എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. ഫിസ്റ്റിക്കിനെ (വളർത്തുമൃ​ഗം) നന്നായി പരിപാലിക്കുക. എൻ്റെ ജീവിതത്തിൽ ഞാൻ എല്ലാവരോടും നല്ലവനായിരുന്നു. പക്ഷേ എനിക്ക് എന്നോട് തന്നെ നല്ലതാവാൻ കഴിഞ്ഞില്ല. ” എന്നാണ് കുബ്രയുടെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്.