Tiger Woods : പ്രണയം വെളിപ്പെടുത്തി ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്; കാമുകി ട്രംപിന്റെ മുന്‍മരുമകള്‍
Tiger Woods relationship with Vanessa Trump: ട്രംപിന്റെ മകന്‍ ഡൊണാൾഡ് ട്രംപ് ജൂനിയറും വനേസയും 2005 നവംബര്‍ 12ന് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ മാർ എ ലാഗോ ക്ലബ്ബിൽ വെച്ച് വിവാഹിതരായിരുന്നു. 2018 മാർച്ചിൽ വനേസ വിവാഹമോചനത്തിന് അപേക്ഷ നൽകി. ആ വര്‍ഷം തന്നെ ഇരുവരും വിവാഹമോചിതരായി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഗോള്‍ഫ് ഇതിഹാസം ടൈഗർ വുഡ്സ്. 47കാരിയായ വനേസയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചാണ് 49കാരനായ വുഡ്‌സ് പ്രണയം ലോകത്തോട് പറഞ്ഞത്. ‘വായുവിലാണ് പ്രണയം. നിങ്ങള്‍ അരികിലുണ്ടെങ്കില്‍ ജീവിതം മികച്ചതാകും. ജീവിതത്തില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് തന്റെ പ്രണയം ടൈഗര്‍ വുഡ്‌സ് വെളിപ്പെടുത്തിയത്.
മുൻ നടിയും മോഡലുമാണ് വനേസ ട്രംപ്. ട്രംപിന്റെ മകന്‍ ഡൊണാൾഡ് ട്രംപ് ജൂനിയറും വനേസയും 2005 നവംബര്‍ 12ന് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ മാർ എ ലാഗോ ക്ലബ്ബിൽ വെച്ച് വിവാഹിതരായിരുന്നു. 2018 മാർച്ചിൽ വനേസ വിവാഹമോചനത്തിന് അപേക്ഷ നൽകി. ആ വര്‍ഷം തന്നെ ഇരുവരും വിവാഹമോചിതരായി.




Love is in the air and life is better with you by my side! We look forward to our journey through life together. At this time we would appreciate privacy for all those close to our hearts. pic.twitter.com/ETONf1pUmI
— Tiger Woods (@TigerWoods) March 23, 2025
സ്വീഡിഷ് മോഡൽ എലിൻ നോർഡെഗ്രെനെ വുഡ്സ് മുമ്പ് വിവാഹം കഴിച്ചിരുന്നു. 2010ല്‍ ഇരുവരും വിവാഹമോചിതരായി. അമേരിക്കൻ സ്കീയിംഗ് ഇതിഹാസം ലിൻഡ്സെ വോൺ, എറിക്ക ഹെർമൻ എന്നിവരുമായി പിന്നീട് വുഡ്‌സ് പ്രണയത്തിലായിരുന്നു. ഒരുമിച്ച് താമസിച്ച വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് ഹെര്‍മന്‍ വുഡ്‌സിനെതിരെ കേസ് നല്‍കിയിരുന്നു.
Read Also : Viral Wedding: ഗൗണും കോട്ടുമെന്തിന്? ജീൻസും ഷർട്ടും ധരിച്ച് സിംപിൾ കല്യാണം, വൈറലായി നവദമ്പതികൾ
2024 മാർച്ചിലാണ് വനേസ ട്രംപും ടൈഗർ വുഡ്സും തമ്മില്‍ ഡേറ്റിംഗിലാണെന്ന തരത്തില്‍ ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. 2023 അവസാനം മുതൽ ഇരുവരും ഡേറ്റിംഗിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വനേസ ഫ്ലോറിഡയിലെ ജൂപ്പിറ്റർ ഐലൻഡിലെ വുഡ്സിന്റെ വസതിയിലെത്തുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങളുടെ ബന്ധം കൂടുതല്‍ പരസ്യമാക്കാതിരിക്കാന്‍ ഇരുവരും ശ്രമിച്ചു. ഒടുവില്‍ വുഡ്‌സ് വനേസയുമായുള്ള പ്രണയം സ്ഥിരീകരിക്കുകയായിരുന്നു.