5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indians Died In Kuwait: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി ഉറങ്ങി; പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർക്ക് കുവൈത്തിൽ ദാരുണാന്ത്യം

Three Indians Died In Kuwait: അബോധാവസ്ഥയിലായ കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. അപകടത്തിൽപ്പെട്ട നാലുപേരും വീട്ടുജോലിക്കാരാണ്. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാൻ. താമസസ്ഥലത്ത് കൊണ്ടുപോയി കൂട്ടിയതാണ് അപകടത്തിന് കാരണമായത്.

Indians Died In Kuwait: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി ഉറങ്ങി; പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർക്ക് കുവൈത്തിൽ ദാരുണാന്ത്യം
KuwaitImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 22 Jan 2025 08:13 AM

കുവൈത്ത്: തണുപ്പ് മാറ്റുന്നതിനായി മുറിയിൽ തീ കൂട്ടി കിടന്നുറങ്ങിയ നാല് പേരിൽ മൂന്ന് ഇന്ത്യക്കാർ ശ്വാസം മുട്ടി മരിച്ചു (Indians Died In Kuwait). മരിച്ചവരിൽ തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു. തീ കൂട്ടിയപ്പോൾ മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

അബോധാവസ്ഥയിലായ കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. അപകടത്തിൽപ്പെട്ട നാലുപേരും വീട്ടുജോലിക്കാരാണ്. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാൻ. താമസസ്ഥലത്ത് കൊണ്ടുപോയി കൂട്ടിയതാണ് അപകടത്തിന് കാരണമായത്. വാതിൽ അടച്ച് ഉറങ്ങാൻ കിടന്നതോടെ പുക മുറിയിൽ വ്യാപിച്ചിരുന്നു. ദുരന്തം നടന്ന കുവൈത്തിലെ വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

ദേശീയ ദിനം കളറാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഭരണകൂടം അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിനം, വിമോചന ദിനം എന്നിങ്ങനെ അവധിയാണ് കിട്ടുക. ഇതിന് പുറമെ വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയും പൊതുജനങ്ങൾക്ക് ലഭിക്കും. അവധി ദിവസങ്ങൾക്കിടയിൽ വരുന്നതിനാൽ വ്യാഴാഴ്ച വിശ്രമ ദിനമായി പ്രഖ്യാപിച്ചതോടെയാണ് അഞ്ച് ദിവസം നീണ്ട അവധി ലഭിക്കുന്നത്.

എന്നാൽ അവധി ദിവസങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിവിൽ സർവീസ് കമ്മീഷനാണ് ഈ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്ച വരെയാണ് അവധി നൽകുക.

മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷങ്ങളിലും പരിപാടികളിലും പൂർണ്ണമായും പങ്കാളികളാകാനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.