വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് ഭീഷണി; ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് അമേരിക്ക
200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അറുപതിനായിരത്തിലധികം ആളുകള്‍ക്ക് മണിപ്പൂരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാഷിങ്ടണ്‍: ഇന്ത്യന്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മാനുഷിക റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ബിബിസിയില്‍ നടന്ന റെയ്ഡ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വിമര്‍ശനം. മണിപ്പൂരില്‍ രൂക്ഷമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. മണിപ്പൂരില്‍ രൂക്ഷമായ സംഘര്‍ഷമാണുണ്ടായത്. ന്യൂനപക്ഷങ്ങളായ കുക്കികള്‍ളുടെ അവകാശങ്ങള്‍ മെയ്‌തേയികള്‍ക്ക് കൂടി നല്‍കാനുള്ള കോടതി ഉത്തരവ് വന്നതോടെ സംഘര്‍ഷം ആരംഭിച്ചു.
അതില്‍ 200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അറുപതിനായിരത്തിലധികം ആളുകള്‍ക്ക് മണിപ്പൂരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ആഹ്വാനങ്ങളും ഇന്ത്യയിലുണ്ടാകുന്നു. അവര്‍ നിരന്തരം വേട്ടയാടലുകള്‍ക്ക് ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സാഹചര്യം വളരെ മോശമാണ്. ഇക്കാര്യം വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.
കശ്മീരിന്റെ പദവി റദ്ദാക്കി. മതം അടിസ്ഥാനമാക്കിയുള്ള പൈരത്വ നിയമ ഭേദഗതിയും മുസ്ലിം സ്വത്തുക്കള്‍ തകര്‍ന്നതുമെല്ലാം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതിന്റെ തെളിവാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഒരു ഡോക്യുമെന്റി പ്രസിദ്ധീകരിച്ചതിനാണ് ബിബിസില്‍ റെയ്ഡ് നടന്നത്. റെയ്ഡ് ഡോക്യുമെന്ററിയുടെ പേരില്ലല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ 180 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പട്ടികയില്‍ 163ാം സ്ഥാനത്താണ് ഇന്ത്യ. ഇത് എക്കാലത്തേയും ഇന്ത്യയുടെ താഴ്ന്ന സ്ഥാനമാണ്.