Israel-Hezbollah Conflict: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; ആയിരക്കണക്കിന് ആളുകൾ കൂട്ടപ്പലായനം നടത്തി, മരണം 558 ആയി

Thousands of Families Migrate as Israeli Strikes in Lebanon Raised: തുടർച്ചയായ വ്യോമാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്തത്. അവർക്കായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കി തുടങ്ങിയതായി സർക്കാർ അറിയിച്ചു.

Israel-Hezbollah Conflict: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു; ആയിരക്കണക്കിന് ആളുകൾ കൂട്ടപ്പലായനം നടത്തി, മരണം 558 ആയി

ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ലെബനനിലെ തായ്ബേയ് ഗ്രാമത്തിൽ ഉയർന്ന പുക. (Image Credits: PTI)

Updated On: 

25 Sep 2024 08:13 AM

ബെയ്‌റൂട്ട്: ഇസ്രായേൽ ലെബനനിൽ നടത്തി വരുന്ന വ്യോമാക്രമണത്തിൽ മരണം 558 ആയി. ആയിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് കൂട്ടപ്പലായനം നടത്തിയത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും വ്യാപകമായി ഇസ്രായേൽ ആക്രമണം തുടർന്ന് വരികയാണ്. ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ലെബനനിൽ തിങ്കളാഴ്ച ഉണ്ടായത്. 558 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയദ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നു.

ALSO READ: ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണം; വിമാനസർവീസുകൾ റദ്ദാക്കി വിവിധ കമ്പനികൾ

തിങ്കളാഴ്ച യുദ്ധവിമാനങ്ങൾ വഴി 2000 സ്‌ഫോടക വസ്തുക്കളാണ് ലെബനനിൽ വർഷിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. തുടർച്ചയായ വ്യോമാക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്തത്. ഇതേത്തുടർന്ന്, ബെയ്‌റൂട്ടിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

ലെബനനിലെ സ്കൂളുകളും സർവകലാശാലകളും അടയ്ക്കാനായി സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി അഭയകേന്ദ്രങ്ങൾ സജ്ജമാക്കി തുടങ്ങിയതായും സർക്കാർ അറിയിച്ചിട്ടുണ്ട്. അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയകൾ ഒഴിച്ച് മറ്റുള്ളവ മാറ്റിവെക്കാനായി തെക്കൻ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് സർക്കാർ നിർദേശം നൽകി. ഇസ്രായേൽ ആക്രമണം വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ പരിക്കേറ്റ് എത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനാണ് ഈ നടപടി.

Related Stories
Ramadan In UAE: കൂടുതൽ ഒഴിവ് ദിനങ്ങൾ; കുറഞ്ഞ ജോലിസമയം; യുഎഇയിലെ റമദാൻ മാസം ഇങ്ങനെ
Indians Died In Kuwait: തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി ഉറങ്ങി; പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർക്ക് കുവൈത്തിൽ ദാരുണാന്ത്യം
Viral News : ഈ ഗതി ആര്‍ക്കും വരല്ലേ ! ബോസിന് ‘പൂച്ച സാര്‍’ രാജിക്കത്ത് അയച്ചു; യുവതിയുടെ പണിയും പോയി, പണവും പോയി
Turkey Fire : തുര്‍ക്കിയില്‍ റിസോര്‍ട്ടില്‍ തീപിടിത്തം, നിരവധി മരണം
Donald Trump: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നു; നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട് ട്രംപ്‌
Donald Trump: അനധികൃത കുടിയേറ്റം തടയും; രാജ്യത്ത് ട്രാൻസ്ജെൻഡറില്ല, സ്ത്രീയും പുരുഷനും മാത്രം: നയപ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ