5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: 72 മണിക്കൂറിൽ 4000-ൽ അധികം നഖങ്ങളിൽ ഡിസൈനൊരുക്കി യുവതി

വടക്കൻ നൈജീരിയയിലെ പ്ലേറ്റോയിൽ നടന്ന പരിപാടിയിൽ 19കാരി ലിഷാ ഡച്ചോറാണ് റെക്കോർഡ് പ്രകടനം കാഴ്ച വച്ചത്.

Viral News: 72 മണിക്കൂറിൽ 4000-ൽ അധികം നഖങ്ങളിൽ ഡിസൈനൊരുക്കി യുവതി
Nail-Polishing
arun-nair
Arun Nair | Published: 05 May 2024 18:05 PM

72 മണിക്കൂറിൽ 4000ൽ അധികം നഖങ്ങളിൽ ഡിസൈനൊരുക്കി യുവതി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് നൈജീരിയൻ സ്വദേശിനിയുടെ പ്രകടനം . വടക്കൻ നൈജീരിയയിലെ പ്ലേറ്റോയിൽ നടന്ന പരിപാടിയിൽ 19കാരി ലിഷാ ഡച്ചോറാണ് റെക്കോർഡ് പ്രകടനം കാഴ്ച വച്ചത്.

നീല, പിങ്ക്, വയലറ്റ് അടക്കം നിരവധി നിറങ്ങളാണ് നഖങ്ങൾക്ക് നിറം നൽകാനായി 19കാരി തിരഞ്ഞെടുത്തത്. മൂന്ന് ദിവസം നീണ്ട് നിന്ന മാരത്തോൺ പ്രകടനമാണ് നടന്നത് . പുതിയ റെക്കോർഡിനായി ഒരു മണിക്കൂറിൽ 60 നഖങ്ങൾക്കാണ് യുവതി നിറം നൽകേണ്ടത്.

നഖങ്ങൾ മിനുക്കുന്നതിൽ വിദഗ്ധയായ 19കാരി വടക്കൻ നൈജീരിയയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പുറത്ത് കൊണ്ട് വരാൻ ലക്ഷ്യമിട്ടാണ് മാരത്തോൺ നിറം നൽകൽ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുകയാണ് ലിഷാ ഡച്ചോർ. ലോക റെക്കോർഡിൽ തന്റെ ജന്മ സ്ഥലമായ പ്ലേറ്റോയും പതിയണമെന്ന ആഗ്രഹവും പ്രകടനത്തിലൂടെ യുവതി മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള നിരന്തര സഘർഷങ്ങൾ നടക്കുന്ന വടക്കൻ നൈജീരിയയിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ ഈ സംഘർഷങ്ങളുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. അതിന് ഒരു മാറ്റം ലക്ഷ്യമിട്ടായിരുന്നു 19കാരിയുടെ മാരത്തോൺ നിറം നൽകൽ. വിവിധ ഗോത്രവിഭാഗങ്ങളാണ് 19കാരിക്ക് പിന്തുണയുമായി എത്തിയത്