കുതിരവണ്ടിയോ സൈക്കിളോ മാത്രം, ഇവിടെ മോട്ടോർ വാഹനങ്ങൾ പാടില്ല | Mackinac Island and Its Speciality Malayalam news - Malayalam Tv9

Mackinac Island: കുതിരവണ്ടിയോ സൈക്കിളോ മാത്രം, ഇക്കാലത്തും മോട്ടോർ വാഹനങ്ങൾ പാടില്ലാത്തൊരിടം

Updated On: 

04 Jul 2024 17:10 PM

Mackinac Island Speciality: വാഹനങ്ങളൊന്നും അനുമതിയില്ലാത്ത ഇവിടെ ആളുകൾ സഞ്ചരിക്കുന്നത് കാൽനടയായോ കുതിരവണ്ടിയിലോ സൈക്കിളിലോ ആണ്. അതു കൊണ്ട് തന്നെ 500ലേറെ കുതിരകളെയും കാണാം ദ്വീപിൽ.

Mackinac Island: കുതിരവണ്ടിയോ സൈക്കിളോ മാത്രം,  ഇക്കാലത്തും മോട്ടോർ വാഹനങ്ങൾ പാടില്ലാത്തൊരിടം

Mackinac Island | Facebook

Follow Us On

ഒരു കൊച്ച് ദ്വീപ് താമസിക്കാൻ എല്ലാം കൊണ്ടും അനുയോജ്യം, എന്നാൽ ചില പ്രത്യേകതകളുണ്ട് അമേരിക്കയിലെ ഈ മാക്കിനോ. ദ്വീപിന്. ഒരുപക്ഷെ മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത അമേരിക്കയിലെ ഏക സ്ഥലമായിരിക്കും ഇത്. 11.3 ചതുശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപ് മിഷിഗൺ സംസ്ഥാനത്തിന്റെ ഭാഗമാണ്. മിഷിഗണിലെ അപ്പർ, ലോവർ പെനിൻസുലകൾക്ക് ഇടയിൽ ഹ്യൂറൺ തടാകത്തിലായാണ് മാക്കിനോ സ്ഥിതി ചെയ്യുന്നത്.

വാഹനങ്ങളൊന്നും അനുമതിയില്ലാത്ത ഇവിടെ ആളുകൾ സഞ്ചരിക്കുന്നത് കാൽനടയായോ കുതിരവണ്ടിയിലോ സൈക്കിളിലോ ആണ്. അതു കൊണ്ട് തന്നെ 500ലേറെ കുതിരകളെയും കാണാം ദ്വീപിൽ. ഇവിടെ മോട്ടോർ വാഹനങ്ങൾക്ക് നിരോധനം വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. കുതിരകളുടെ എണ്ണം കൂടുതലുള്ളതിനാൽ അവയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇവിടെ മോട്ടോർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 1898 മുതലാണ് ഇത്തരമൊരു നിയന്ത്രണം നിലവിൽ വന്നത്. എന്നാൽ ദ്വീപിൻ്റെ തിരക്കില്ലാത്തയിടങ്ങളിൽ റോളർ സ്കേറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്.

മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും അടിയന്തിര സേവനത്തിന് കീഴിൽ വരുന്ന ആംബുലൻസ്, പൊലീസ്, ഫയർ ട്രക്ക് എന്നിവർക്ക് ദ്വീപിൽ സഞ്ചരിക്കാം. പിന്നെയുള്ള ശൈത്യകാലത്താണ്. ഞ്ഞുനീക്കാൻ സ്നോ മൊബൈലുകൾ മഞ്ഞ് കാലത്ത് ഇവിടെ ഉപയോഗിക്കാറുണ്ട്. ഇവിടേക്ക് എത്താൻ ബോട്ടിലോ, വിമാനത്തിലോ സാധിക്കും.

മറ്റൊരു പ്രത്യേക എന്താണെന്നാൽ ദ്വീപിന്റെ 80 ശതമാനവും മാക്കിനോ ഐലൻഡ് സ്റ്റേറ്റ് പാർക്കെന്ന സംരക്ഷണ മേഖലയാണ്. നിലവിലെ കണക്ക് പ്രകാരം ഏകദേശം 500 പേരാണ് മാക്കിനോ ദ്വീപിലെ താമസക്കാർ. വിക്ടോറിയൻ സ്റ്റൈലിലെ ഗ്രാൻഡ് ഹോട്ടൽ അടക്കം തനത് വാസ്തുവിദ്യ ശൈലിയോട് കൂടിയ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്.

Exit mobile version