Ice cream Eating Record: 30 സെക്കൻഡിൽ എത്ര ഐസ്ക്രീം കഴിക്കാനാകും? ഇതാ ഒരു റെക്കോർഡ് കഥ
30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിച്ച് ഗിന്നസ് ലോക റെക്കോഡിൽ ഇടംനേടിയത് ഇദ്ദേഹമാണ്
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചൂടിൽ നിന്ന് രക്ഷനേടാൻ ഐസ്ക്രീമിനെ തേടുന്നവരാണ് ഏറെയും. വാനില, സ്ട്രോബെറി, ചോക്ലേറ്റ് തുടങ്ങി ഫ്ലേവറുകളും നിരവധിയാണ്.
എന്നാൽ 30 സെക്കൻഡിനുള്ളിൽ എത്രത്തോളം ഐസ്ക്രീം നിങ്ങൾക്ക് കഴിക്കാനാകും. ? 568 ഗ്രാം എന്നാണ് ജർമ്മനിക്കാരനായ ആൻഡ്രെ ഓർട്ടലോഫിന്റെ ഉത്തരം. 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ ഐസ്ക്രീം കഴിച്ച് ഗിന്നസ് ലോക റെക്കോഡിൽ ഇടംനേടിയത് ഇദ്ദേഹമാണ്.
കഴിഞ്ഞ സെപ്റ്റംബർ 24ന് ഇറ്റലിയിലെ ബാർഡോലിനോയിൽ വച്ചാണ് അദ്ദേഹം ഈ റെക്കോഡ് സ്ഥാപിച്ചത്. ഇത് കൂടാതെ മറ്റ് നൂറിലേറെ റെക്കോഡുകൾ ആൻഡ്രെയുടെ പേരിലുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 55.21 സെക്കൻഡ് കൊണ്ട് ഒരു ലിറ്റർ ടൊമാറ്റോ സോസ് ആൻഡ്രെ കുടിച്ചുതീർത്തിരുന്നു. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ യോഗർട്ട്, മാഷഡ് പൊട്ടറ്റോസ് തുടങ്ങിയവ കഴിച്ചും ആൻഡ്രെ ഏവരെയും ഞെട്ടിച്ചു.
ഏറ്റവും അധികം ഐസ്ക്രീം വിൽക്കുന്ന രാജ്യങ്ങൾ
2024-ൽ പുറത്തു വന്ന കണക്ക് പ്രകാരം ഐസ്‌ക്രീം കഴിക്കുന്നവരുടെ പട്ടികയിൽ ന്യൂസിലൻഡാണ് ഒന്നാമത് 28.40 ലിറ്ററാണ് ഒരാളുടെ ശരാശരി ഉപഭോഗം. വാനിലയാണ്. ന്യൂസിലൻഡുകാരുടെ പ്രിയപ്പെട്ട രുചി. ഇതിനൊപ്പം തന്നെ അമേരിക്കയിലെ ജനങ്ങൾ വർഷം ഏകദേശം 20.80 ലിറ്റർ ഐസ്ക്രീം ഉപയോഗിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയാണ് പട്ടികയിൽ മൂന്നാമത് 18 ലിറ്റർ ഐസ്‌ക്രീമാണ് ഒരാളുടെ ശരാരശി ഉപഭോഗം. വേനൽക്കാലത്ത്, ഓസ്‌ട്രേലിയക്കാർ കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നതായാണ് കണക്ക്. 14.30 ലിറ്റർ ഐസ്ക്രീമാണ് ഫിൻലാൻറിൽ ഒരാൾ ശരാശരി കഴിക്കുന്നത്.
ഫിൻലാൻഡിൽ വേനൽകുറവാണെങ്കിലും ഐസ്ക്രീമിന് ആവശ്യക്കാർ നിരവധിയാണ്. സ്വീഡനിൽ ഒരു വ്യക്തിയുടെ ശരാശരി ഉപഭോഗം 12.00 ലിറ്ററാണ്. കാനഡക്കാർ പ്രതിവർഷം 10.60 ലിറ്റർ ഐസ്ക്രീം കഴിക്കുമ്പോൾ ഡെന്മാർക്കിലുള്ളവർ ഒരാൾക്ക് 9.80 ലിറ്റർ ഐസ്ക്രീം ഉപയോഗിക്കുന്നതായാണ് കണക്ക്.