5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Aokigahara Forest: മരിക്കാൻ മാത്രം ആ കാടിനുള്ളിൽ പ്രവേശിക്കുന്നവർ; ലോകത്ത് കുപ്രസിദ്ധി നേടിയൊരു സ്ഥലം

Aokigahara Forest Mystery: നിരവധി പേരുടെ ചിത്രങ്ങൾ ഇവിടെ കാണാം. തൂങ്ങിമരിച്ചതോ, വിഷം കഴിച്ച് മരിച്ചതോ ആയ ആളുകൾ ഉപേക്ഷിച്ച ഫോട്ടോകൾ, പ്രിയപ്പെട്ടവർക്ക് കൊടുക്കാനായി സൂക്ഷിച്ച വസ്‍തുക്കള്‍, അവരുപയോഗിച്ച അഴുകിയ കയറുകൾ എല്ലാം അവിടെയുണ്ട്

Aokigahara Forest: മരിക്കാൻ മാത്രം ആ കാടിനുള്ളിൽ പ്രവേശിക്കുന്നവർ;  ലോകത്ത് കുപ്രസിദ്ധി നേടിയൊരു സ്ഥലം
Represental Images | Getty
Follow Us
arun-nair
Arun Nair | Published: 05 Jul 2024 16:27 PM

ജപ്പാനിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അക്കിഗഹാര ജുക്കായ് വനം. ആ സ്ഥലത്തിന് പറയാൻ ഒരുപാട് കഥകളുണ്ട്… പക്ഷേ, അതിൽ മരണത്തിന്റെ നിഗൂഢതയുടെ, ഭീതിയുടെ നിഴല്‍പ്പാടുകള്‍ കാണാം. ഫുജി പർവതത്തിന്റെ അടിത്തട്ടിലാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. അവിടെ വരുന്നവരിൽ കൂടുതലും സ്ഥലം ചുറ്റിക്കാണാനല്ല എത്തുന്നത്. ഒരിക്കലും പുറത്തുവരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ആ കാടിനുള്ളിൽ പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ മരണക്കാടായി കുപ്രസിദ്ധിയും നേടിയിട്ടുണ്ട്

ശവങ്ങൾ നിറഞ്ഞ ആ ‘ വനം’ പലർക്കും ഒരു പേടിസ്വപ്‍നം തന്നെയാണ്. നിരവധി പേരുടെ ചിത്രങ്ങൾ ഇവിടെ കാണാം. തൂങ്ങിമരിച്ചതോ, വിഷം കഴിച്ച് മരിച്ചതോ ആയ ആളുകൾ ഉപേക്ഷിച്ച ഫോട്ടോകൾ, പ്രിയപ്പെട്ടവർക്ക് കൊടുക്കാനായി സൂക്ഷിച്ച വസ്‍തുക്കള്‍, അവരുപയോഗിച്ച അഴുകിയ കയറുകൾ എല്ലാം അവിടെയുണ്ട്. ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല, ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു വനം. മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് വളരെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടിയുണ്ട് ‘സൂയിസൈഡ് ഫോറെസ്റ്റ്’ അഥവാ ‘ആത്മഹത്യാ’ വനം.ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല . ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം, ഈ വനത്തില്‍ ഓരോ വശവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച്‌ ആത്മഹത്യ ചെയ്യിക്കുമെന്നാണ് വിശ്വാസം . ജാപ്പനീസ് പുരാണമനുസരിച്ച് ‘യാരെയുടെ വാസസ്ഥലം’ അഥവാ ‘മരിച്ചവരുടെ പ്രേതങ്ങൾ’ എന്നാണ് ഈ വനം അറിയപ്പെടുന്നത്.

നൂറ്റിയമ്പതോളം മൃതദേഹങ്ങളാണ് 2003 -ൽ ആ കാട്ടിൽ നിന്നും കണ്ടെത്തിയത്. മിക്കവയും വന്യമൃഗങ്ങൾ തിന്നുകയോ അഴുകുകയോ ചെയ്‍തതായിരുന്നു. കാന്തിക അയണുകളാൽ സമ്പന്നമാണ് ഇവിടം. അതു കൊണ്ട് തന്നെ വടക്കു നോക്കി യന്ത്രങ്ങൾ പോലും ഇവിടെ പ്രവർത്തിക്കില്ല. അതു കൊണ്ട് തന്നെ അറിയാതെ ഉള്ളിൽപ്പെട്ടാലും കാട്ടിൽ നിന്നും പുറത്ത് കടക്കുന്നത് അസാധ്യമാണ്. ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹങ്ങൾ വനപാലകർ കാട്ടിൽനിന്നും തിരികെ കൊണ്ടുവരും . ഈ മൃതദേഹങ്ങൾ പ്രാദേശിക ഫോറസ്റ്റ് പൊലീസ് സ്റ്റേഷന്റെ പ്രത്യേക മുറിയിലാണ് സൂക്ഷിക്കുന്നത്.

ആത്മഹത്യ ചെയ്തവരുടെ ആത്മാക്കൾ രാത്രി മുഴുവൻ കാട്ടിലൂടെ കരയുകയും നിലവിളിക്കുകയും സ്വന്തം ശരീരം ചലിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു. ഇതെല്ലാം ആ കാടിനെ ഒരു പ്രേതവനമാക്കി മാറ്റുന്നു. കാടിനെ ചുറ്റിപ്പറ്റി ഒരുപാട് നാടോടിക്കഥയുമുണ്ട്. അതിലൊന്ന്, പ്രായമായവരേയോ, രോഗികളെയോ മരിക്കാനായി ഒരു വിദൂര പ്രദേശത്ത് കൊണ്ടുപോയി തള്ളുന്ന ഒരു പതിവുണ്ട്, അങ്ങനെകൊണ്ടുതള്ളുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ഇത് എന്നതാണ് സംസാരം. ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥലം കാണാൻ വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല . ഒരു സൂയിസൈഡ് പ്രിവൻഷൻ സ്‌ക്വാഡ് തന്നെ പോലീസ് ഇവിടെ രൂപീകരിച്ചിട്ടുണ്ട്.

ഈ കാടിനെ ആസ്പദമാക്കി നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട് 1990 ന് മുൻപ് വർഷത്തില്‍ 30 ആളുകള്‍ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില്‍ 2004 ന് ശേഷമുള്ള കണക്കുകളില്‍ പ്രതിവർഷം 100 ല്‍ അധികം ആളുകള്‍ മരിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭഗത്ത് നിന്നും ആളുകള്‍ എന്തിനാണ് ആത്മഹത്യ ചെയ്യാൻ ഈ കാട് തേടി വരുന്നതെന്നാണ് ഇനിയും ആർക്കും പിടികിട്ടാത്ത കാര്യം. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്നതാണ് മറ്റൊരു സത്യം, എന്തായാലും ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളില്‍ ഈ കാടും അവശേഷിക്കുന്നു.