5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കളിയിൽ കാക്ക മനുഷ്യനെ തോൽപ്പിച്ചു; വീഡിയോ വൈറൽ

തൻറെ യജമാനനുമായി  ടിക്-ടാക്-ടോ ഗെയിം കളിക്കുന്ന ഗോഷയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

കളിയിൽ കാക്ക മനുഷ്യനെ തോൽപ്പിച്ചു; വീഡിയോ വൈറൽ
Viral Crow Video
arun-nair
Arun Nair | Updated On: 13 May 2024 10:47 AM

കാക്കകൾ ബുദ്ധിയുള്ള ജീവികളാണോ? കല്ലിട്ട് വെള്ളം പൊക്കിയ കാക്കയെ മറന്നിട്ടില്ലല്ലോ അല്ലേ ആരും, അത്തരത്തിലൊരു കാക്ക തന്നെയാണ് ഇവിടെയും ഹീറോ. മനുഷ്യരെ ഗെയിം കളിച്ച് വരെ തോൽപ്പിക്കാൻ തക്കവണ്ണമുള്ള കഴിവുള്ള ഒരു കാക്കയാണിവിടെ പേര് ” ഗോഷ ” റഷ്യയിയിലാണ് ഗോഷയുടെ വീട്.

തൻറെ യജമാനനുമായി  ടിക്-ടാക്-ടോ ഗെയിം കളിക്കുന്ന ഗോഷയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഗെയിം കളിക്കുക മാത്രമല്ല അതിൽ ജയിക്കുകയും ചെയ്തു ഗോഷ. തോറ്റതാകട്ടെ ഗോഷയുടെ ഉടമയും.

 

എന്താണ്  ടിക്-ടാക്-ടോ ഗെയിം എന്ന് അറിയുമോ?  രണ്ട് തിരശ്ചീന രേഖകളും രണ്ട് ലംബ രേഖകളും പരസ്പരം മുറിച്ചുകടക്കുന്ന ഇടങ്ങളിൽ രണ്ട് കളിക്കാർ മാറിമാറി കരുക്കൾ സ്ഥാപിക്കുന്ന ഒരു ഗെയിമാണ് ടിക്-ടാക്-ടോ. തിരശ്ചീനമായോ ലംബമായോ കോണാകൃതിയായോ തുടർച്ചയായി മൂന്ന് കരുക്കൾ വരുന്ന ആദ്യത്തെ കളിക്കാരൻ വിജയിക്കും. എല്ലാ കള്ളികളും നിറയുകയും ആരും വിജയിക്കാതിരിക്കുകയും ചെയ്താൽ, ഗെയിം സമനിലയിലാകും.

ഇത്തവണ ഗോഷയുടെ കാര്യമെന്താണെന്നാൽ ആദ്യ ഗെയിം തോറ്റെങ്കിലും അതി വിദഗ്ധമായി രണ്ടാമത്തെ ഗെയിം ഗോഷെ ജയിച്ചു. ഗെയിം ഹിറ്റായതോടെെ ഇതിൻറെ വീഡിയോയും ട്വിറ്ററിൽ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ടത്.  16 മില്യൺ പേരാണ്. 12500 പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്, 1 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. എന്തായാലും കാക്കയുടെ ബുദ്ധി ശക്തി വീണ്ടും വിജയിച്ചിരിക്കുകയാണ്.