5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Golden Visa : വളണ്ടിയർമാർക്കും ഗോൾഡൻ വീസ; ആദ്യ ഘട്ടത്തിൽ ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക്

UAE Goldan Visa For Volunteers : മൂന്ന് വളണ്ടിയർമാർക്ക് ഗോൾഡൻ വീസ സമ്മാനിച്ച് യുഎഇ സർക്കാർ. ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേർക്കാണ് ഗോൾഡൻ വീസ ലഭിച്ചത്.

UAE Golden Visa : വളണ്ടിയർമാർക്കും ഗോൾഡൻ വീസ; ആദ്യ ഘട്ടത്തിൽ ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക്
ഗോൾഡൻ വീസ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 12 Oct 2024 11:21 AM

യുഎഇയിൽ മൂന്ന് വളണ്ടിയർമാർക്ക് ഗോൾഡൻ വീസ. ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേർക്കാണ് ഗോൾഡൻ വീസ നൽകി യുഎഇ ആദരിച്ചത്. വിവിധ മേഖലകളിൽ ഏറെക്കാലമായി വളണ്ടിയറിങ് ചെയ്ത മൂന്ന് പേർക്കാണ് ആദരം. റമദാനിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യൽ, ദുരിതാശ്വാസ മേഖലകളിലെ സഹായം, ദുബായ് മെട്രോയിൽ യാത്രക്കാരെ സഹായിക്കൽ തുടങ്ങി വിവിധ സേവനങ്ങൾ ചെയ്ത ഇന്ത്യൻ, ഉഗാണ്ടൻ, ഫിലിപ്പിനോ സ്വദേശികൾക്കാണ് ഗോൾഡൻ വീസ ലഭിച്ചത്.

ബീഹാറുകാരനായ 32 വയസുകാരൻ അർഷദ് ജുനൈദ് ആണ് ഗോൾഡൻ വീസ ലഭിച്ച ഇന്ത്യക്കാരൻ. ദുബായിലെ ഒരു ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവ് ആയി ജോലി ചെയ്യുകയാണ് അർഷദ്. 2017ലാണ് താൻ ദുബായിലെത്തിയതെന്ന് അർഷദ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ മുൻപ് വളണ്ടിയർ സേവനങ്ങൾ ചെയ്തിരുന്നു. 2018 ജനുവരിയിൽ നബ്ദ് അൽ എമറാത് വളൻടിയർ ടീം ചെയർമാൻ ഖാലിദ് നവാബിനെ പരിചയപ്പെട്ടു. ഇതായിരുന്നു വഴിത്തിരിവ്. പിന്നീട് 1000ലധികം വളണ്ടിയർ മണിക്കൂറുകൾ പൂർത്തിയാക്കി. ദുബായ് സർക്കാരിൻ്റെ വളണ്ടിയർ പ്ലാറ്റ്ഫോമിലൂടെയായിരുന്നു വളണ്ടിയർ സേവനങ്ങൾ ചെയ്തത്. തുടക്കത്തിൽ ഇത് എളുപ്പമായിരുന്നില്ല. ശമ്പളം ലഭിക്കാത്ത ജോലിയായതിനാൽ ആദ്യമൊക്കെ സുഹൃത്തുക്കൾ പരിഹസിക്കുമായിരുന്നു. ആളുകൾ ജോലിയെടുത്ത് പണം സമ്പാദിക്കാൻ ദുബായിലെത്തുമ്പോൾ താൻ സൗജന്യമായി ജോലി ചെയ്യുന്നു എന്നതായിരുന്നു അവരുടെ പരിഹാസം എന്നും അദ്ദേഹം പറഞ്ഞു.

Also Read : Nobel prize 2024: ജപ്പാനിലെ അതിജീവിതരുടെ സംഘടനയായ നിഹോങ് ഹിദ്യാൻക്യോയ്ക്ക് സമാധാന നൊബേൽ

എന്നാൽ അതിലൊന്നും താൻ തളർന്നില്ല. സാമൂഹ്യസേവനം പുണ്യമാണ്. ശമ്പളത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഒരു മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് മാത്രം. വളണ്ടിയർ ടീമിൽ ഒപ്പം ചേരാൻ മറ്റുള്ളവരോറ്റും ആവശ്യപ്പെടുകയാണ്. എല്ലാ ആഴ്ചയിലും പുതിയ ഒരു യാത്ര ആരംഭിക്കും പോലെയാണ് വളണ്ടിയറിങ് ചെയ്യുമ്പോൾ തോന്നാറ്. വളണ്ടിയറിങ് ചെയ്തതിലൂടെ സമൂഹത്തിലെ ഉന്നതരായ പലരെയും കാണാൻ കഴിഞ്ഞു. ഇന്ത്യൻ അഭിനേതാക്കളെയും വലിയ നേതാക്കളെയുമൊക്കെ കണ്ടു. വളണ്ടിയർമാർക്കുള്ള ഗോൾഡൻ വീസ ഒരു സ്വപ്നം പോലെ തോന്നു. ഇത്ര എളുപ്പത്തിൽ ലഭിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഗാണ്ട സ്വദേശിയായ മുബാറഖ് സുബുഗയാണ് ഗോൾഡൻ വീസ ലഭിച്ച രണ്ടാമത്തെയാൾ. 27 വയസുകാരനായ ഇദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറിങ് ടെക്നീഷ്യനാണ്. ഫിലിപ്പിൻ സ്വദേശിനിയായ ജെ റോം അനോളിങ് ഡെല ക്രൂസിനും ഗോൾഡൻ വീസ ലഭിച്ചു. അൽ ക്വോസ് എന്ന ഇൻ്റീരിയർ ഡിസൈനിങ് കമ്പനിയിലെ ഫൈനാൻസ് മാനേജരായ ഇവർക്ക് 36 വയസാണ്.