5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nobel Prize 2024 : പ്രോട്ടീൻ ഘടന കൊണ്ടുപോയി ഇത്തവണത്തെ രസതന്ത്ര നൊബേൽ; പുരസ്കാരം പങ്കിട്ടത് മൂന്നുപേർ

The Nobel Prize in Chemistry 2024: ഹോർമോണുകൾ, സിഗ്നൽ പദാർത്ഥങ്ങൾ, ആൻ്റിബോഡികൾ, വിവിധ ടിഷ്യൂകളുടെ നിർമ്മാണ ബ്ലോക്കുകൾ തുടങ്ങിയ പലരൂപത്തിൽ പല ജോലികൾ ചെയ്യുന്ന പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലുണ്ട്.

Nobel Prize 2024 : പ്രോട്ടീൻ ഘടന കൊണ്ടുപോയി ഇത്തവണത്തെ രസതന്ത്ര നൊബേൽ; പുരസ്കാരം പങ്കിട്ടത് മൂന്നുപേർ
ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ ( image credit: The Nobel Prize)
aswathy-balachandran
Aswathy Balachandran | Published: 09 Oct 2024 17:35 PM

സ്റ്റോൿഹോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്നുപേരാണ് ഇത്തവണ അർഹരായിരിക്കുന്നത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണു ഇത്തവണ രസതന്ത്ര നൊബേൽ പുരസ്‌കാരം. 11 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് സമ്മാന തുക. ഇതിന്റെ ഒരു പകുതി ഡേവിഡ് ബേക്കറിനും മറ്റേ പകുതി ഡെമിസ് ഹസാബിസിനും ജോൺ ജമ്പറിനുമായി ലഭിക്കും.

കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിനെ തേടി പുരസ്കാരം എത്തിയത്. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഹസ്സാബിസിനും ജംബർക്കും അർഹരായത്. സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിൽ പ്രവർത്തിക്കുകയാണ് ബേക്കർ. ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ ജോലി ചെയ്യുന്നവരാണ്.

 

പ്രോട്ടീൻ ഘടനയും സമ്മാനം ലഭിക്കാനുള്ള കാരണവും

 

ശരീര കോശങ്ങളിലെ പരമപ്രധാനമായ രാസരൂപങ്ങളാണ് പ്രോട്ടീനുകൾ. ശരീരത്തിലെ ഓരോ രാസപ്രവർത്തനങ്ങൾക്കു പിന്നിലും ഇവയാണ് എന്നു പറയാം. ജീവൻ്റെ തന്ത്രപ്രധാനമായ രാസ ഉപകരണങ്ങളെന്ന് ഇവയെ നമുക്ക് വിളിക്കാം. തികച്ചും പുതിയ തരത്തിലുള്ള പ്രോട്ടീനുകൾ നിർമ്മിക്കുക എന്ന ഏതാണ്ട് അസാധ്യമായ നേട്ടമാണ് ഡേവിഡ് ബേക്കർ സ്വന്തമാക്കിയത്.

50 വർഷം പഴക്കമുള്ള ഇതിന്റെ ഘടനാപ്രശ്നം പ്രശ്നം പരിഹരിക്കാൻ ഡെമിസ് ഹസാബിസും ജോൺ ജമ്പറും ഒരു എ െഎ മാതൃക കൂടി വികസിപ്പിച്ചതോടെ വലിയൊരു പ്രശ്നത്തിനു പരിഹാരമായി. ഈ കണ്ടുപിടുത്തത്തിന് ശാസ്ത്ര ലോകത്തും ഭാവിയിലും വലിയ പ്രാധാന്യമാണ് ഉള്ളത്. ഫാർമസ്യൂട്ടിക്കൽസ്, വാക്സിനുകൾ, നാനോ മെറ്റീരിയലുകൾ, ചെറിയ സെൻസറുകൾ എന്നിവയായി ഉപയോഗിക്കാവുന്ന പ്രോട്ടീനുകൾ ഉൾപ്പെടെ, പല രം​ഗങ്ങളിലും ഇത് ഉപയോ​ഗിക്കാം.

 

പ്രോട്ടീൻ

 

20 വ്യത്യസ്ത അമിനോ ആസിഡുകൾ കൂടിച്ചേർന്ന പ്രോട്ടീനുകളെ ജീവൻ്റെ നിർമ്മാണ ബ്ലോക്കുകൾ എന്ന് വിശേഷിപ്പിക്കാം. അമിനോ ആസിഡുകൾ നീളമുള്ള സ്ട്രിംഗുകളിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രൂപമാണ് ഇവയ്ക്ക്. ജീവൻ്റെ അടിസ്ഥാനമായ എല്ലാ രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഇവയാണ്.

ALSO READ – ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്കാരം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഹിൻ്റണിനു

ഹോർമോണുകൾ, സിഗ്നൽ പദാർത്ഥങ്ങൾ, ആൻ്റിബോഡികൾ, വിവിധ ടിഷ്യൂകളുടെ നിർമ്മാണ ബ്ലോക്കുകൾ തുടങ്ങിയ പലരൂപത്തിൽ പല ജോലികൾ ചെയ്യുന്ന പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലുണ്ട്. പ്രോട്ടീൻ നിർമ്മാണം (protein synthesis) ശരീര കോശങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ്.

1970-കൾ മുതൽ, അമിനോ ആസിഡ് സീക്വൻസുകളിൽ നിന്ന് പ്രോട്ടീൻ ഘടനകളെ പ്രവചിക്കാൻ ഗവേഷകർ ശ്രമിച്ചിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരം ഉണ്ടായത്. പ്രോട്ടീനുകൾ ഇല്ലാതെ ജീവൻ നിലനിൽക്കില്ല. ഇപ്പോൾ പ്രോട്ടീൻ ഘടനകൾ പ്രവചിക്കാനും നമ്മുടെ സ്വന്തം പ്രോട്ടീനുകൾ രൂപകൽപ്പന ചെയ്യാനും കഴിയും.

 

ഡേവിഡ് ബേക്കർ

 

1962-ൽ യു.എസ്.എ.യിലെ സിയാറ്റിലിൽ ജനിച്ച ഡേവിഡ് ബേക്കർ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി 1989- ൽ കരസ്ഥമാക്കി. വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം.

 

ഡെമിസ് ഹസാബിസ്

 

1976-ൽ യുകെയിലെ ലണ്ടനിൽ ജനിച്ചു. യുകെയിലെ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 2009 പിഎച്ച്ഡി നേടി. യുകെയിലെ ​ഗൂ​ഗിൽ ഡിപ് മൈൻഡിന്റെ സിഇഒ ആണിപ്പോൾ.

 

ജോൺ എം. ജമ്പർ

 

1985-ൽ യു.എസ്.എ.യിലെ ലിറ്റിൽ റോക്കിൽ ജനിച്ചു. ചിക്കാഗോ സർവകലാശാലയിൽ നിന്ന് 2017 പിഎച്ച്ഡി നേടി. ഇപ്പോൾ യുകെയിലെ ഗൂഗിൾ ഡീപ് മൈൻഡിലെ സീനിയർ റിസർച്ച് സയൻ്റിസ്റ്റ് ആണ്.

Latest News