തലച്ചോറിനെ അനുസരണപഠിപ്പിക്കാനുള്ള വഴി തെളിയുന്നു… പഴയിച്ചയുടെ ബ്രെയിൻമാപ്പിങ് വിജയകരം

3,016 ന്യൂറോണുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന 548,000 സിനാപ്സിസുകളും ഒരു കുഞ്ഞൻ ഡ്രോസോഫിലയിലുണ്ടെന്നാണ് നിലവിലെ കണ്ടെത്തൽ.

തലച്ചോറിനെ അനുസരണപഠിപ്പിക്കാനുള്ള വഴി തെളിയുന്നു... പഴയിച്ചയുടെ ബ്രെയിൻമാപ്പിങ് വിജയകരം
Updated On: 

12 Apr 2024 15:33 PM

ഒരു ജീവിയുടെ തലച്ചോറിന്റെ സമ്പൂർണരൂപം ചിത്രീകരിക്കാൻ കഴിയുമോ? ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ പ്ലാറ്റിനെറിസ് ഡ്യൂമെറിലി, സീനോഹാബ്ഡിറ്റിസ് എലഗൻസ് പോലയുള്ള വിരകളുടേയും സിയോണ ഇൻറ്റെസ്റ്റൈനാലിസ് എന്ന ലാർവയുടേയും സമ്പൂർണ നാഡീവ്യൂഹത്തിന്റെ ചിത്രീകരണം നടത്തിയിട്ടുണ്ട്. എന്നാലും പൂർണ മസ്തിഷ്ക ചിത്രീകരണം നടന്നിട്ടില്ല. എന്നാൽ യു.കെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ന്യൂറോ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി അത്തരം ഒരു മുന്നേറ്റം നടന്നിരിക്കുകയാണ്. ഒരു പോപ്പി വിത്തിനോളം വലിപ്പമുള്ള പഴഈച്ചയുടെ ( ഡ്രോസോഫില മെലനോഗാസ്റ്റർ) മസ്തിഷ്കത്തിന്റെ സമ്പൂർണ ചിത്രീകരണമാണ് ഇവർ നടത്തിയിരിക്കുന്നത്. ഇതിലൂടെ തലച്ചോറിലെ നാഡീവ്യൂഹത്തിന്റെ തകരാറിനാൽ സംഭവിക്കുന്ന പാർക്കിൻസൺസ്, അൾഷിമേഴ്സ് പോലെയുള്ള രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അതിനുള്ള പഠനങ്ങൾക്ക് ഒരു മാതൃകയായി ഈ തലച്ചോർ ചിത്രീകരണത്തെ ഉപയോഗിക്കാം.

കൂടാതെ വിവരങ്ങൾ ( സംവേദനങ്ങൾ) എങ്ങനെ സഞ്ചരിക്കുമെന്നും മറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കാനും ഈ മാതൃക സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റും ഇതിനെപ്പറ്റിയുള്ള പഠനങ്ങളുടെ സഹ-രചയിതാവുമായ ആൽബർട്ട് കാർഡോണ പറയുന്നു.3,016 ന്യൂറോണുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന 548,000 സിനാപ്സിസുകളും ഒരു കുഞ്ഞൻഡ്രോസോഫിലയിലുണ്ടെന്നാണ് നിലവിലെ കണ്ടെത്തൽ.  ഉയർന്ന റെസല്യൂഷൻ ഉള്ള ഇലക്ട്രോൺ മൈക്രോസ്കോപ് ഉപയോഗിച്ച് ആറ് മണിക്കൂർ മാത്രം പ്രായമുള്ള പഴഈച്ചയുടെ തലച്ചോറിൽ നടത്തിയ നിരീക്ഷണമാണ് ചിത്രീകരണത്തിലേക്ക് നയിച്ചത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ പകർത്താൻ ഗവേഷകർക്ക് വേണ്ടി വന്നത് ഒന്നര വർഷമാണ്.മസ്തിഷ്കത്തിലെ ഇൻപുട്ടുകളും ഒൗട്ട്പുട്ടുകളും തമ്മിൽ ബന്ധിപ്പിക്കുന്ന വിവിധപാതകൾ ഉണ്ടെന്നും ചിത്രീകരണത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഇതിലെ കുറുക്കുവഴി മനസ്സിലാക്കുന്നതിലൂടെ മസ്തിഷ്കപ്രവർത്തനശേഷി വർധിപ്പിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി പഠനങ്ങൾ തുടരുകയാണ് ഗവേഷകർ.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ