Natural Disasters in World: പ്രകൃതിക്ക് മുന്നില്‍ മനുഷ്യന്‍ തോറ്റുപോയ നിമിഷം; ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങള്‍
World's Biggest Natural Disasters: അവിടെയുണ്ടായിരുന്ന കോട്ടയും മസ്ജിദും തുടങ്ങി എല്ലാം തകര്‍ന്നുവീണു. ആയിരത്തിന് മുകളില്‍ ആളുകളാണ് ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയത്. അന്നത്തെ ആ വലിയ ദുരന്തത്തില്‍ 2,30,000 മുതല്‍ 2,50,000 വരെയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് നമ്മളിപ്പോള്‍ സാക്ഷിയായിരിക്കുന്നത്. മരണസംഖ്യ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മുറിവായി വയനാട് മാറികഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിന് സമാനമായ പലദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി പേരുടെ ജീവനെടുത്ത ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വതസ്‌ഫോടനങ്ങള്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കാം.
അലപ്പോ ഭൂകമ്പം
1138ല്‍ സിറിയയില്‍ നടന്ന അലപ്പോ ഭൂകമ്പമാണ് ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രധാനി. 1138 ഒക്ടോബര്‍ 11ന് ഇന്നത്തെ സിറിയയില്‍ സ്ഥിതി ചെയ്യുന്ന അലപ്പോ നഗരത്തില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. അന്ന് മധ്യകാല ഇസ്ലാമിക ലോകത്തിലെ തന്നെ ഏറ്റവും വലുതും സമ്പന്നവുമായ നഗരങ്ങളിലൊന്നായിരുന്നു അലപ്പോ. എന്നാല്‍ നിമിഷ നേരം കൊണ്ട് ഭൂകമ്പം അതിനെ തകര്‍ത്തുകളഞ്ഞു.
അവിടെയുണ്ടായിരുന്ന കോട്ടയും മസ്ജിദും തുടങ്ങി എല്ലാം തകര്‍ന്നുവീണു. ആയിരത്തിന് മുകളില്‍ ആളുകളാണ് ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയത്. അന്നത്തെ ആ വലിയ ദുരന്തത്തില്‍ 2,30,000 മുതല്‍ 2,50,000 വരെയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇന്ത്യന്‍ മഹാസമുദ്ര ഭൂകമ്പം
ലോകത്തില്‍ തന്നെ സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ മഹാസമുദ്ര ഭൂകമ്പവും സുനാമിയുമാണ്. 2004 ഡിസംബര്‍ 26ന് ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് കടലിനടിയില്‍ രൂപപ്പെട്ട 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്. ലോകത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ഭൂകമ്പങ്ങളില്‍ ഏറ്റവും വലിയ ഭൂകമ്പം കൂടിയായിരുന്നു അത്.
ഇന്തോനേഷ്യ, തായ്ലന്റ്, ഇന്ത്യ, ശ്രീലങ്ക, സൊമാലിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളെ ഈ സുനാമി ബാധിക്കുകയും തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഏകദേശം 2,30,000 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
താങ്ഷാന്‍ ഭൂകമ്പം
1976 ജൂലൈ 28ന് ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെബെയില്‍ സ്ഥിതി ചെയ്യുന്ന താങ്ഷാന്‍ നഗരത്തില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഏറ്റവും കുടുതല്‍ ജനസാന്ദ്രതയേറിയ ഒരു വ്യാവസായിക നഗരമായിരുന്നു താങ്ഷാന്‍. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ 3.42ന് ഉണ്ടായ ഭൂചലനം ഏകദേശം 15 സെക്കന്റോളം നീണ്ടുനിന്നിരുന്നു. ചൈനീസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക മരണസംഖ്യ അനുസരിച്ച് അന്ന് 2,42,000 ആളുകളാണ് മരിച്ചത്.
ഹെയ്തി ഭൂകമ്പം
2010 ജനുവരി 12ന്, കരീബിയനില്‍ സ്ഥിതി ചെയ്യുന്ന ഹെയ്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാവുകയും കെട്ടിടങ്ങളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്തു. മണ്ണിടിച്ചില്‍, തുടര്‍ചലനങ്ങള്‍, ചെറിയ സുനാമി എന്നിവ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. 1,00,000 മുതല്‍ 3,16,000 വരെ ആളുകളാണ് ആ അപകടത്തില്‍ മരിച്ചത്.