Tesla Fires Employee: മസ്കിനെ വിമർശിച്ച് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റിട്ടു; ജീനവാക്കാരനെ പുറത്താക്കി ടെസ്ല
Tesla Terminates Manager for Criticizing Elon Musk: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുള്ള ഇലോൺ മസ്കിന്റെ ആംഗ്യങ്ങൾ വലിയ വിവാദമായിരുന്നു.

വാഷിംഗ്ടൺ: ഇലോൺ മസ്‌കിനെ പരസ്യമായി വിമർശിച്ച ജീവനക്കാരനെ പുറത്താക്കി ടെസ്ല. നാസി നേതാക്കളോട് മസ്കിനെ ഉപമിച്ച് വിമർശിച്ചുകൊണ്ടുള്ള ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് ടെസ്‌ലയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇയാൾ പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിലാണ് കമ്പനിയുടെ നടപടി.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുള്ള ഇലോൺ മസ്കിന്റെ ആംഗ്യങ്ങൾ വലിയ വിവാദമായിരുന്നു. മസ്‌ക് വേദിയിൽ വെച്ച് കാണിച്ചത് നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് എന്നായിരുന്നു ആളുകൾ അഭിപ്രായപ്പെട്ടത്.
ട്രംപ് അനുകൂലികളെ മസ്‌ക് അഭിസംബോധന ചെയ്തത് വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വിടർത്തികൊണ്ട് കൈ ഒരു വശത്തേക്കായി മുകളിലേക്ക് നീട്ടിയാണ്. ഇത് നാസികളുടെ സല്യൂട്ടിന് സമാനമാണെന്ന് പലരും വിമർശിച്ചു. ടെസ്ലയുടെ ബാറ്ററി സപ്ലേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജാരെഡ് ഓട്മൻ എന്നയാൾ ജനുവരിയിലാണ് ഇതിനെ വിമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഷെയർ ചെയ്തത്.
മസ്കിന്റെ തമാശ തന്നെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരന്റെ പോസ്റ്റ്. ഈ വിഷയത്തിൽ 2022 ലും കഴിഞ്ഞയാഴ്ചയും താൻ മാനേജരോടും എച്ച്ആറിനോടും പ്രശ്നം ഉന്നയിച്ചിരുന്നു എങ്കിലും ഒരു കമ്പനി എന്ന നിലയിൽ ടെസ്ല നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്നും ജാരെഡ് ഓട്മൻ പങ്കുവെച്ച പോസ്റ്റിൽ ആരോപിച്ചിരുന്നു.