5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telegram CEO Arrest: ടെലഗ്രാം സിഇഒയെ ചതിച്ചുവീഴ്ത്തിയത് കാമുകി? ഫോട്ടോ പങ്കുവെച്ച് ലൊക്കേഷന്‍ ചോര്‍ത്തി, ആരാണ് ജൂലി വാവിലോവ?

Pavel Durov Arrest Reason: പാരിസിന് സമീപമുള്ള ലേ ബൂര്‍ജേ വിമാനത്താവളത്തില്‍ വെച്ച് ഓഗസ്റ്റ് 24നായിരുന്നു ദുരോവിനെ അറസ്റ്റ് ചെയതത്. ടെലഗ്രാം ആപ്പിലൂടെ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് അറസ്റ്റ്. എന്നാല്‍ പവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നില്‍ കാമുകിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Telegram CEO Arrest: ടെലഗ്രാം സിഇഒയെ ചതിച്ചുവീഴ്ത്തിയത് കാമുകി? ഫോട്ടോ പങ്കുവെച്ച് ലൊക്കേഷന്‍ ചോര്‍ത്തി, ആരാണ് ജൂലി വാവിലോവ?
Lulivavilova and Pavel Durov (Image Credits:Instagram)
shiji-mk
Shiji M K | Published: 30 Aug 2024 15:59 PM

ടെലഗ്രാം മേധാവി പവേല്‍ ദുരോവിന്റെ അറസ്റ്റ്, ആപ്പ് ഉപയോഗിക്കുന്നവരെ എല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ ടെലഗ്രാമിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ കേന്ദ്രസര്‍ക്കാര്‍. എന്തെങ്കിലും കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ രാജ്യത്ത് ആപ്പ് നിരോധിക്കാനാണ് സാധ്യത. ടെലഗ്രാമിനെ പലവിധത്തിലാണ് ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഈ ആപ്പ് നിരോധിക്കപ്പെടുന്നതിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കൂടി സാധിക്കില്ല.

പാരിസിന് സമീപമുള്ള ലേ ബൂര്‍ജേ വിമാനത്താവളത്തില്‍ വെച്ച് ഓഗസ്റ്റ് 24നായിരുന്നു ദുരോവിനെ അറസ്റ്റ് ചെയതത്. ടെലഗ്രാം ആപ്പിലൂടെ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് അറസ്റ്റ്. എന്നാല്‍ പവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നില്‍ കാമുകിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുരോവിനൊപ്പം യാത്ര ചെയ്ത, അല്ലെങ്കില്‍ എപ്പോഴും യാത്ര ചെയ്യുന്ന 24കാരിയാണ് ജൂലി വാവിലോവ. ദുരോവിനെ അറസ്റ്റ് ചെയ്തതോടെ ആരാണ് ഈ യുവതിയെന്നും ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്നുമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്.

Also Read: Gaza Ceasfire ; ഗാസയിൽ താത്കാലിക വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും; കാരണം പോളിയോ വാക്സിൻ

അവസാനം ദുരോവിനെ അറസ്റ്റ് ചെയ്യുമ്പോഴും ജൂലി കൂടെയുണ്ടായിരുന്നു. ഇതോടെ അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങളും അറസ്റ്റ് നടന്നതില്‍ ജൂലിക്ക് പങ്കുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ആരാണ് ജൂലി വാവിലോവ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കോച്ചുമാണ് ജൂലിയെന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ അവര്‍ കൊടുത്തിരിക്കുന്നത്. 20000ത്തിന് മുകളില്‍ ആളുകളാണ് ജൂലിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഒരു ഗെയിമറാണ് താന്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇതുകൂടാതെ ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്, അറബി തുടങ്ങിയ ഭാഷകള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ അറിയുമെന്നും അവരുടെ ബയോയില്‍ വ്യക്തമാക്കുന്നു.

ദുരോവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം ഇവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇരുവരുമൊന്നിച്ച് യാത്ര ചെയ്തതിന്റെ ചിത്രങ്ങളും ജൂലി പങ്കുവെച്ചിട്ടുണ്ട്. യാത്രകള്‍, ഗെയ്മിങ്, ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട കണ്ടന്റുകളാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പങ്കുവെക്കാറുള്ളത്.

അവസാനം ദുരോവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ജൂലിയും സ്വകാര്യ ജെറ്റിലുണ്ടായിരുന്നത് ഇരുവരും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്ന സംശയത്തിന് ശക്തിപകരുന്നു. ദുരോവിനൊപ്പമുള്ള ഫോട്ടോകള്‍ നിരന്തരമായി ജൂലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതാണ് അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലി പങ്കുവെക്കുന്ന ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ദുരോവ് ഏത് രാജ്യത്താണുള്ളതെന്ന് ഫ്രഞ്ച് സര്‍ക്കാരിന് മനസിലാക്കാന്‍ സാധിച്ചു.

മൊസാദുമായി ബന്ധം

ചില കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ പറയുന്നത് ജൂലിക്ക് ഇസ്രായേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദുമായി ബന്ധമുണ്ടെന്നാണ്. എന്നാല്‍ ഈ ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ദുരോവിന്റെ അറസ്റ്റില്‍ ജൂലിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും കണ്ടെത്താനായിട്ടില്ല.

ജൂലി വാവിലോവയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

ഹണിട്രാപിനും സാധ്യത

അറസ്റ്റ് ചെയ്യുന്ന സമയത്ത് ജൂലി ദുരോവിനൊപ്പമുണ്ടായിരുന്നതാണ് പലതരത്തിലുള്ള സംശയങ്ങള്‍ക്കും വഴിവെക്കുന്നത്. ജൂലി വളരെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ കാരണമാണ് ജൂലി നിയമപാലകരുടെ നിരീക്ഷണത്തിലായതെന്നാണ് ഒരു വിഭാഗം പറയുന്നത്. ദുരോവിനെ കുടുക്കാനുള്ള ഹണിട്രാപായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നതാണ് ജൂലിയുടെ സാന്നിധ്യമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരുകൂട്ടര്‍ പറയുന്നത്.

Also Read: Canada: കാനഡയിലേക്ക് ചേക്കേറല്‍ എളുപ്പമാകില്ല, വിദ്യാര്‍ഥികളും തൊഴിലാളികളും കടക്ക് പുറത്ത്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

എന്നാല്‍ ദുരോവിന്റെ അറസ്റ്റിന് ശേഷം ജൂലി എവിടെയാണുള്ളത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂലിയുടെ കുടുംബാംഗങ്ങള്‍ക്ക് അവരുമായി ഇതുവരേക്കും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

പവേല്‍ ദുരോവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

 

View this post on Instagram

 

A post shared by Pavel Durov (@durov)

2013ലാണ് റഷ്യന്‍ പൗരനായ പവേല്‍ മെസേജിങ് ആപ്പായ ടെലഗ്രാം സ്ഥാപിച്ചത്. എന്നാല്‍ പവേലിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന വികെ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന റഷ്യയുടെ ആരോപണത്തെ തുടര്‍ന്ന് 2014ല്‍ അദ്ദേഹം രാജ്യം വിടുകയായിരുന്നു. തുടര്‍ന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്ത് നില്‍ക്കുന്ന കമ്മ്യൂണിറ്റികളെ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ആവശ്യങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദുരോവിന് റഷ്യ വിടേണ്ടി വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച് ദുരോവ് 2021ലാണ് ഫ്രഞ്ച് പൗരത്വം സ്വീകരിച്ചത്.

ദുബായിലാണ് ദുരോവ് സ്ഥിരതാമസമാക്കിയത്. ദുരോവ് നടത്തുന്ന എല്ലാ യാത്രകളിലും ജൂലി കൂടെയുള്ളതിനാല്‍ തന്നെ അത് കാമുകിയാണെന്ന ഉറപ്പിലാണ് സൈബര്‍ ലോകം. കാമുകി ദുരോവിനെ ചതിച്ചോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.