Pavel Durov: തൻ്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സൗജന്യം; വാഗ്ദാനവുമായി ടെലിഗ്രാം മേധാവി

Telegram CEO Pavel Durov: അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തനായ സംരംഭകനായ പാവേൽ ദുരോവിന്റെ ബീജം ഉപയോഗിച്ച് തങ്ങളുടെ ക്ലിനിക്കിൽ സൗജന്യമായ ഐവിഎഫ് ചികിത്സ നടത്താമെന്നാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പരത്യത്തിൽ പറയുന്നത്.

Pavel Durov: തൻ്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സൗജന്യം; വാഗ്ദാനവുമായി ടെലിഗ്രാം മേധാവി

ടെലിഗ്രാം സിഇഒ പാവേൽ ദുരോവ് (Image Credits: Instagram)

Published: 

12 Nov 2024 18:21 PM

തന്റെ ബീജം ഉപയോഗിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പാവേൽ ദുരോവ് (Telegram CEO Pavel Durov). എന്നാൽ 37 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് മാത്രമാണ് ഇതിന് അവസരമുള്ളത്. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവേൽ ദുരോവ് സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. വന്ധ്യത കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കാനാണ് ദുരോവിൻ്റെ ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.

അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തനായ സംരംഭകനായ പാവേൽ ദുരോവിന്റെ ബീജം ഉപയോഗിച്ച് തങ്ങളുടെ ക്ലിനിക്കിൽ സൗജന്യമായ ഐവിഎഫ് ചികിത്സ നടത്താമെന്നാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പരത്യത്തിൽ പറയുന്നത്. കൂടാതെ ചികിത്സയ്ക്കിടെ ഏറ്റവും മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ക്ലിനിക്ക് വാഗ്ദാനം നൽകുന്നുണ്ട്.

പാവേൽ ദുരോവിന്റെ ബീജം ഉപയോഗിക്കാനും ഐവിഎഫ് ചികിത്സ നടത്താനും ആഗ്രഹിമുള്ള സ്ത്രീകൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കൺസൾട്ടേഷൻ ബുക്ക് ചെയ്യണമെന്നാണ് നിർദേശം. പിന്നീട് ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വിശദീകരണം അവർക്ക് നൽകും. തുടർന്ന് ആവശ്യമായ ടെസ്റ്റുകൾ നടത്തുമെന്നും ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ വ്യക്തമാക്കി.

തനിക്ക് നൂറിലേറെ കുട്ടികളുണ്ടെന്ന് ടെലിഗ്രാം സിഇഒയായ പാവേൽ ദുരോവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്രയും വർഷത്തിനിടെ ബീജം ദാനം ചെയ്തതിലൂടെയാണ് വിവാഹം കഴിക്കാത്ത, തനിക്ക് ഇത്രയും കുട്ടികളുണ്ടായതെന്നായിരുന്നു പാവേലിന്റെ വിശദീകരണം. 15 വർഷം മുൻപ് ഒരുസുഹൃത്താണ് ബീജം ദാനം ചെയ്യാനായി ആദ്യം സമീപിച്ചതെന്നും അതിനുശേഷം പലർക്കും ബീജം ദാനം ചെയ്‌തതായും അദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി നൂറിലധികം കുടുംബങ്ങളെയാണ് ബീജം ധാനം ചെയ്ത് അദ്ദേഹം സഹായിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുണ്ട്.

Related Stories
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി
ആ ഫ്ലയിങ് കിസ് ക്യാപ്റ്റനുള്ള നന്ദിയെന്ന് തിലക്
2024ലെ സെക്സിയസ്റ്റ് മാൻ ആയി ജോൺ ക്രാസിൻസ്കി