Teen Steals Mother’s Jewellery: 1.22 കോടി രൂപ വിലവരുന്ന അമ്മയുടെ ആഭരണങ്ങൾ മകൾ വിറ്റത് 720 രൂപക്ക്; അതും ലിപ് സ്റ്റഡ് വാങ്ങാൻ
Teen Steals Mother's Jewellery Worth 1.22 Crore: വാങ് എന്ന സ്ത്രീയുടെ മകൾ ലി ആണ് കോടികൾ വിലമതിക്കുന്ന വളകൾ, മാലകൾ, രത്നക്കല്ലുകൾ എന്നിവ പ്രാദേശിക മാർക്കറ്റിൽ വിറ്റത്.

ബീജിങ്: കൗമാരക്കാരിയായ മകൾ 1.22 കോടി രൂപയോളം വില വരുന്ന അമ്മയുടെ ആഭരണങ്ങൾ വിറ്റത് വെറും 721 രൂപയ്ക്ക്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വാർത്ത പുറത്തു വിട്ടത്. ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങാൻ ആണ് കുട്ടി ആഭരണങ്ങൾ വിറ്റത്. വാങ് എന്ന സ്ത്രീയുടെ മകൾ ലി ആണ് കോടികൾ വിലമതിക്കുന്ന വളകൾ, മാലകൾ, രത്നക്കല്ലുകൾ എന്നിവ പ്രാദേശിക മാർക്കറ്റിൽ വിറ്റത്.
പത്ത് ലക്ഷം യുവാനിലധികം (1.22 കോടി രൂപയ്ക്ക് തുല്യം) വില വരുന്ന ആഭരണങ്ങളാണ് ലി 60 യുവാന് (721 രൂപ) വിറ്റത് എന്നാണ് റിപ്പോർട്ട്. അമ്മ വാങ് തന്നെയാണ് വിവരം പുറത്ത് വിട്ടത്. വ്യാജമാണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് ലി ആഭരണങ്ങൾ റീസൈക്ലിംഗ് ഷോപ്പിൽ പോയി തുച്ഛമായ വിലക്ക് വിറ്റത്. സംഭവത്തിന് പിന്നാലെ വാങ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
ALSO READ: അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ്; റമദാനൊരുങ്ങി യുഎഇ
മകൾ എന്തിനാണ് ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചതെന്ന് തനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ലെന്ന് വാങ് പോലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം മകൾ 60 യുവാൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, എന്തിനാണെന്ന് ചോദിച്ചപ്പോൾ ലിപ് സ്റ്റഡുകൾ ഉള്ള ഒരാളെ താൻ കണ്ടുവെന്നും തനിക്കും അതുപോലൊരെണ്ണം വേണമെന്നുമാണ് മകൾ പറഞ്ഞത് എന്നാണ് വാങ് പൊലീസിന് നൽകിയ മൊഴി. പൈസ ലഭിക്കാതെ വന്നതോടെയാണ് ലി ആഭരണങ്ങൾ വിറ്റത്. ആഭരണങ്ങൾ വിറ്റ ശേഷം 30 യുവാൻ വില വരുന്ന ലിപ് സ്റ്റഡും 30 യുവാൻ വരുന്ന ഒരു ജോഡി കമ്മലുകളും ലീ വാങ്ങി.
പരാതി ലഭിച്ച ഉടനെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാർക്കറ്റ് അധികൃതരുമായി ഏകോപിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് മണിക്കൂറുകൾക്കും തന്നെ ആഭരണങ്ങൾ പോലീസ് കണ്ടെത്തി വാങ്ങിന് തിരികെ നൽകി. പിന്നീട് കട ഉടമയെ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം തേടുകയും ചെയ്തു.