5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ

Teacher Arrested for Abusing a 13 Year Old Boy: വിദ്യാർഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മിൽ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നത് കൊണ്ടുതന്നെ ഇടയ്ക്ക് വിദ്യാർത്ഥിയെയും രണ്ട് സഹോദരങ്ങളെയും അധ്യാപികയുടെ വീട്ടിൽ നിൽക്കാൻ വീട്ടുകാർ അനുവദിച്ചിരുന്നു.

Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 18 Jan 2025 13:30 PM

വാഷിംഗ്ടൺ: 13 വയസുകാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ന്യൂജേഴ്‌സിയിൽ ഒരു എലമെന്ററി സ്‌കൂളിലെ അഞ്ചാം ഗ്രേഡിലെ അധ്യാപികയായ ലോറ കാരൻ എന്ന 28 കാരിയാണ് അറസ്റ്റിലായത്. വിദ്യാർഥിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഒരു കുഞ്ഞിനും ഇവർ ജന്മം നൽകിയിരുന്നു.

2016 മുതൽ 2020 വരെ ഇത്തരത്തിൽ അധ്യാപിക വിദ്യാർത്ഥിയെ ലൈംഗിമായി പീഡിപ്പിച്ചിരുന്നു. നിലവിൽ വിദ്യാർഥിക്ക് 19 വയസുണ്ട്. വിദ്യാർഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മിൽ ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്ക് വിദ്യാർത്ഥിയെയും വിദ്യാർഥിയുടെ രണ്ട് സഹോദരങ്ങളെയും അധ്യാപികയുടെ വീട്ടിൽ നിൽക്കാൻ വീട്ടുകാർ അനുവദിച്ചിരുന്നു.

2016 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ അധ്യാപികയുടെ വീട്ടിൽ വിദ്യാർഥി നിരന്തരം താമസിച്ച കാലത്ത്, അധ്യാപിക വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2019 ലാണ് അധ്യാപിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇതാണ് കേസിൽ അധ്യാപിക കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ നിർണായകമായത്.

ALSO READ: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം

അധ്യാപിക ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രത്തിൽ അവരുടെ കുഞ്ഞിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടതാണ് സംഭവം പുറത്തുവരാൻ കാരണമായത്. തുടർന്ന് വിദ്യാർഥിയുടെ അച്ഛൻ ചോദ്യം ചെയ്തപ്പോൾ ലോറ കാരൻ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് വിദ്യാർഥിയും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടർന്ന് ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.