Khalil Rahman Haqqani: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; അഭയാര്‍ഥി മന്ത്രി ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടു
Deadly Blast in Kabul Khalil Haqqani Died: മൂന്ന് വര്‍ഷം മുമ്പ് അഫിഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (എഎസ്‌ഐഎസ് കെ) ഏറ്റെടുത്തിട്ടുണ്ട്.
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ താലിബാന്‍ അഭയാര്‍ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടു. ഖലീല്‍ റഹ്‌മാന്‍ ഹഖാനിയും അദ്ദേഹത്തിന്റെ മൂന്ന് അംഗരക്ഷകരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കാബൂളിലെ അഭയാര്‍ഥി മന്ത്രാലയത്തിന്റെ കോമ്പൗണ്ടിനുള്ളിലാണ് ആക്രമണമുണ്ടായത്.
കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹഖാനി.
മൂന്ന് വര്‍ഷം മുമ്പ് അഫിഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണിത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ (എഎസ്‌ഐഎസ് കെ) ഏറ്റെടുത്തിട്ടുണ്ട്.
ഹഖാനിയുടെ വിയോഗത്തെ തീരാനഷ്ടമായാണ് താലിബാന്‍ വിലയിരുത്തുന്നത്. ഇസ്ലാമിനെ സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച മത യോദ്ധാവാണ് ഹഖാനിയെന്നാണ് താലിബാന്‍ വിശേഷിപ്പിക്കുന്നത്.
Also Read: Syria Civil War: സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതർ
അഫ്ഗാന്‍ ആഭ്യന്തരമന്ത്രി സിറാജുദീന്‍ ഹഖാനിയുടെ അമ്മാവനാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി. അഫ്ഗാനിസ്ഥാന്റെ ഇടക്കാല സര്‍ക്കാരില്‍ അഭയാര്‍ഥികള്‍ക്കുള്ള ആക്ടിങ് മന്ത്രിയെന്ന നിലയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയായിരുന്നു ഹഖാനി.
20 വര്‍ഷത്തോളമായി താലിബാന്റെ നേതൃനിരയില്‍ ഉള്ളയാള്‍ കൂടിയായിരുന്നു ഹഖാനി. നിര്‍ണായകമായ പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഹഖാനിയുടെ പങ്കുണ്ടായിരുന്നു. വിദേശ സഖ്യങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതിലും ധനസമാഹരണം നടത്തുന്നതിലും പ്രധാന പങ്കുവഹിച്ച ഹഖാനിയുടെ വിയോഗം താലിബാന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
2011ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രഷറി ഹഖാനിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്‌ഐഎസ് കെയും താലിബാനും തമ്മിലുള്ള മത്സരമാണ് ഇപ്പോഴുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണമായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.