Taiwan Earthquake: തായ്‌വാനിൽ ശക്തമായ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.

Taiwan Earthquake: തായ്‌വാനിൽ ശക്തമായ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

(Image Courtesy: Pinterest)

Updated On: 

16 Aug 2024 10:27 AM

തായ്‌വാന്റെ കിഴക്കൻ തീരത്ത് ഇന്ന് രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളോജിക്കൽ സർവ്വേ ആണ് ഭൂചലന വിവരം പുറത്ത്‌വിട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഹുവാലിയനിൽ നിന്നും 34 കിലോമീറ്റർ അകലെയായി 15 കിലോമീറ്റർ ആഴത്തിലാണ് ഇന്ന് രാവിലെ 7.35 ന് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ തായ്‌വാനിൽ ഉണ്ടാവുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്.

റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത് ദ്വീപിന്റെ കാലാവസ്ഥ ഭരണകൂടമാണ്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ‘ശാന്തത പാലിക്കുക, സുരക്ഷിതമായ സ്ഥലത്തു അഭയം തേടുക’ എന്ന സന്ദേശത്തോട് കൂടിയുള്ള മൊബൈൽ അലർട്ടുകളും കാലാവസ്ഥ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു.

READ MORE: ജറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയില്‍ ജൂത കുടിയേറ്റ കേന്ദ്രം വരുന്നു; പുതിയ നീക്കവുമായി ഇസ്രായേല്‍

ഭൂചനത്തിൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ‘നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല’ എന്ന് തായ്‌വാനിലെ നാഷണൽ ഫയർ ഏജൻസി ആണ് അറിയിച്ചത്.

കഴിഞ്ഞ ഏപ്രിലിലും തായ്‌വാനിൽ 7 .1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 25 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ഭൂചലനം ആണ് ഏപ്രിലിൽ ഉണ്ടായത്. അന്ന് ഭൂചലനത്തിൽ 17 പേർ കൊല്ലപ്പെട്ടു. അന്നുണ്ടായ ഭൂചലനം മണ്ണിടിച്ചിലിന് കാരണമാവുകയും, ചുറ്റുമുള്ള കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്തു.

അതിനു മുൻപ് 1999ൽ ആണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അന്ന് ഭൂചലനത്തിൽ 2400 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത് തായ്‌വാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായി മാറി.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?