Typhoon Yagi: ‘യാ​ഗി’യിൽ ചുറ്റി വിയറ്റ്നാം; ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം, മരണം 127 ആയി

Typhoon Yagi Hit Vietnam: യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായാണ് യാ​ഗിയെ വിലയിരുത്തുന്നത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാ​ഗി.

Typhoon Yagi: യാ​ഗിയിൽ ചുറ്റി വിയറ്റ്നാം; ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം, മരണം 127 ആയി

യാ​ഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ നദിയിൽ ക്രമാതീതമായുണ്ടായ ജലനിരപ്പ്. (Image Credits: PTI)

Published: 

11 Sep 2024 10:48 AM

വിയറ്റ്നാമിൽ വീശിയടിച്ച യാ​ഗി ചുഴലിക്കാറ്റിൽ (Typhoon Yagi Hit) വൻ നാശനഷ്ടം. വിയറ്റ്നാമിൽ വടക്കൻ പ്രവശ്യയിലുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി. സംഭവത്തിൽ 54 പേരെ കാണാതായതായാണ് വിവരം. പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.

യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായാണ് യാ​ഗിയെ വിലയിരുത്തുന്നത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാ​ഗി. ഇതേതുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും 764 പേർക്ക് പരിക്കേറ്റതായാണ് കണക്ക്. വ്യാവസായിക മേഖലകളിലുൾപ്പെടെ 1.5 ദശലക്ഷം ആളുകൾക്ക് വൈദ്യുതി ലഭ്യമല്ല.

ALSO READ: കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം

തെക്കൻ ചൈനാക്കടലിൽ ഓഗസ്റ്റ് 30ന്‌ രൂപം കൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവൻ അപഹരിച്ചു. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ചൈന, തായ്‍‍ലൻഡ്, ലാവോയ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് യാ​ഗി ബാധിച്ചത്. ജപ്പാനാണ് ചുഴലിക്കാറ്റിന് യാ​ഗി എന്ന് പേരിട്ടത്.

 

 

 

Related Stories
Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും
Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍
Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം