5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Typhoon Yagi: ‘യാ​ഗി’യിൽ ചുറ്റി വിയറ്റ്നാം; ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം, മരണം 127 ആയി

Typhoon Yagi Hit Vietnam: യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായാണ് യാ​ഗിയെ വിലയിരുത്തുന്നത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാ​ഗി.

Typhoon Yagi: ‘യാ​ഗി’യിൽ ചുറ്റി വിയറ്റ്നാം; ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം, മരണം 127 ആയി
യാ​ഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ നദിയിൽ ക്രമാതീതമായുണ്ടായ ജലനിരപ്പ്. (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 11 Sep 2024 10:48 AM

വിയറ്റ്നാമിൽ വീശിയടിച്ച യാ​ഗി ചുഴലിക്കാറ്റിൽ (Typhoon Yagi Hit) വൻ നാശനഷ്ടം. വിയറ്റ്നാമിൽ വടക്കൻ പ്രവശ്യയിലുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി. സംഭവത്തിൽ 54 പേരെ കാണാതായതായാണ് വിവരം. പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.

യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാമിൽ തീരംതൊട്ടത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായാണ് യാ​ഗിയെ വിലയിരുത്തുന്നത്. 30 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് കൂടിയാണ് യാ​ഗി. ഇതേതുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും 764 പേർക്ക് പരിക്കേറ്റതായാണ് കണക്ക്. വ്യാവസായിക മേഖലകളിലുൾപ്പെടെ 1.5 ദശലക്ഷം ആളുകൾക്ക് വൈദ്യുതി ലഭ്യമല്ല.

ALSO READ: കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം

തെക്കൻ ചൈനാക്കടലിൽ ഓഗസ്റ്റ് 30ന്‌ രൂപം കൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവൻ അപഹരിച്ചു. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ചൈന, തായ്‍‍ലൻഡ്, ലാവോയ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെയാണ് യാ​ഗി ബാധിച്ചത്. ജപ്പാനാണ് ചുഴലിക്കാറ്റിന് യാ​ഗി എന്ന് പേരിട്ടത്.

 

 

 

Latest News