AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: ഗണപതി വിഗ്രഹം, ഭഗവദ്‌ഗീത പിന്നെ പ്രിയപ്പെട്ട പലഹാരവും; സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ഇതൊക്കെ ?

Things Sunita Williams Took To International Space Station: ഇതിനു മുൻപ് ബഹിരാകാശത്ത് നിലയത്തിലേക്ക് സമോസ കൊണ്ടുപോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സമോസ കാണുമ്പോഴെല്ലാം തനിക്ക് വീട് ഓര്‍മ വരുമെന്നായിരുന്നു സുനിത പറയാറുള്ളത്. 

Sunita Williams: ഗണപതി വിഗ്രഹം, ഭഗവദ്‌ഗീത പിന്നെ പ്രിയപ്പെട്ട പലഹാരവും; സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ഇതൊക്കെ ?
Sunita WilliamsImage Credit source: social media
sarika-kp
Sarika KP | Published: 19 Mar 2025 15:59 PM

വാഷിം​ഗടൺ: ഒൻപത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലെത്തിയിരിക്കുകയാണ് സുനിത വില്യംസും ബുഷ് വില്‍മോറും. ‌ ലോകമെമ്പാടും ഇരുവരുടെയും മടക്കയാത്ര ആഘോഷമാക്കുന്ന തിരക്കിലാണ്. ഇന്ന് പുലർച്ചെ 3.27 ഓടെ മെക്സിക്കന്‍ ഉള്‍ക്കടലില്‍ സ്പ്ലാഷ് ഡൗണ്‍. ഇന്ത്യൻ വംശജയായ സുനിത വില്യംസിൻ്റെ സുരക്ഷിത യാത്രയ്ക്കായി ക്ഷേത്ര ദർശനവും പ്രത്യേക പൂജയുമാണ് ​ഗുജറാത്തിൽ ഒരുക്കിയത്. അതുകൊണ്ട് തന്നെ സുനിത വില്യംസിന്റെ വാർത്തകൾ അറിയാനും വലിയ താൽപര്യമാണ് ഇന്ത്യക്കാർക്കും.

ഇന്ത്യൻ ഭക്ഷങ്ങളോടുള്ള പ്രിയവും സുനിത തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം ആത്മീയ കാര്യങ്ങളിലും ശ്രദ്ധ നൽകുന്ന ഒരാളാണ് സുനിത. ഇപ്പോഴിതാ ബഹിരാകാശ യാത്രയിൽ താൻ ഭ​ഗവദ്​ഗീതയും ഹിന്ദുദേവനായ ​ഗണപതിയുടെ വി​ഗ്രഹവും ഇന്ത്യൻ പലഹാരമായ സമൂസയും കൊണ്ടുപോകാറുണ്ടെന്നാണ് സുനിത പറയുന്നത്. ​ഗണപതി തന്റെ ഭാ​​ഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുൻപ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുനിത വില്യംസിന്റെ പ്രതികരണം.

Also Read:സുനിത വില്യംസിന്റെ മടങ്ങിവരവ്; ട്രംപിനെ അഭിനന്ദിച്ച് മസ്ക്

ഒറ്റയ്ക്ക് നടത്തുന്ന ബഹിരാകാശ യാത്രകളിലെല്ലാം ഭഗവദ്‌ഗീത നിർബന്ധമായും കരുതാറുണ്ടെന്ന് സുനിത നേരത്തേ പറഞ്ഞിരുന്നു. ദൗത്യത്തിനിടെ ഭൂമിയെ ചുറ്റുമ്പോൾ ഈ പുണ്യഗ്രന്ഥങ്ങളിൽ നിന്ന് ജ്ഞാനവും ശക്തിയും നേടിയെടുക്കാനാണ് ഇവ കരുതിയിരുന്നത് എന്നായിരുന്നു പറഞ്ഞത്. സുനിതയുടെ പ്രിയപ്പെട്ട പലഹാരമാണ് സമോസ. ഇതിനു മുൻപ് ബഹിരാകാശത്ത് നിലയത്തിലേക്ക് സമോസ കൊണ്ടുപോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സമോസ കാണുമ്പോഴെല്ലാം തനിക്ക് വീട് ഓര്‍മ വരുമെന്നായിരുന്നു സുനിത പറയാറുള്ളത്.

അതേസമയം എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും വില്‍മോറും ബ​ഹിരാകാശത്തേക്ക് പോയത്. എന്നാൽ ഇവർ സഞ്ചരിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു. ഇതിനു പിന്നാലെ പലപ്പോഴായി ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാൻ പ​ദ്ധതിയിട്ടിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് പുലർച്ചെ ഭൂമിയിലെത്തിയത്.