Sunita Williams and Butch Wilmore return: മണ്ണിലെത്തി വിണ്ണിലെ പോരാളികള്‍; സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം; ഇനി 45 ദിവസത്തെ റീഹാബിലിറ്റേഷന്‍
Sunita Williams and Butch Wilmore return to earth: ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്താണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്

ഫ്‌ളോറിഡ: മാനസികമായി ഏറെ ഉലയുന്ന, ശാരീരികമായി തളരുന്ന സാഹചര്യങ്ങളോട് പടപൊരുതി ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മുഖത്തുണ്ടായിരുന്നത് ആശ്വാസത്തിന്റെ നേര്‍ത്ത പുഞ്ചിരി. ലോകമാകെ തങ്ങളുടെ വരവിനായി ഉറ്റുനോക്കുകയായിരുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞിരിക്കാം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്താണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്. ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി.
സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ആദ്യം പുറത്തെത്തിയത് നിക്ക് ഹേഗാണ്. സുനിത മൂന്നാമതായി ഇറങ്ങി. ആദ്യം പേടകത്തിലെ നാല് പേരെയും കപ്പലിലേക്ക് മാറ്റി. സ്ട്രക്ചറിലാണ് ഇവരെ മാറ്റിയത്.




Tune in for a splashdown!@NASA_Astronauts Nick Hague, Suni Williams, Butch Wilmore, and cosmonaut Aleksandr Gorbunov are returning to Earth in their @SpaceX Dragon spacecraft. #Crew9 splashdown is targeted for 5:57pm ET (2157 UTC). https://t.co/Yuat1FqZxw
— NASA (@NASA) March 18, 2025
കഴിഞ്ഞ ജൂണില്‍ വെറും 10 ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും വില്‍മോറും ബഹിരാകാശത്തേക്ക് പോയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മടക്കയാത്ര നീണ്ടു. പലതവണ അനിശ്ചിതത്വത്തിലായി. ഒടുവില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് ഇവരുടെ മടങ്ങിവരവ് നാസ സാധ്യമാക്കിയത്.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025
മെഡിക്കല്‍ സംഘവും, മുങ്ങല്‍ വിദഗ്ധരുമടക്കം ഇവരെ കാത്തുനില്‍പുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ഡ്രാഗണ്‍ ക്രൂ9 മൊഡ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ട് ഭൂമിയിലേക്ക് പുറപ്പെട്ടത്.
ഇനിയെന്ത്?
ദീര്‍ഘകാലം സ്‌പേസില്‍ ചെലവിടുന്ന ബഹിരാകാശ യാത്രികര്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. നടക്കാന്‍ പോലും വെല്ലുവിളികള്‍ നേരിടും. ‘ബേബി ഫീറ്റ്’ അടക്കമുള്ള വെല്ലുവിളികളിലൂടെ ഇവര്‍ കടന്നുപോകും. അതുകൊണ്ട് തന്നെ സുനിതയ്ക്കും വില്‍മോറിനും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്.
Read Also : Sunita Williams: നേവിയില്‍ നിന്ന് നാസയിലേക്ക്; വര്‍ഷം ഒരു കോടി ശമ്പളം, സുനിതാ വില്യംസെന്ന പോരാളി
അതിനുശേഷം മാത്രമേ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകൂവെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. 45 ദിവസത്തെ റിഹാബിലിറ്റേഷന്‍ പ്രോഗ്രാമാണ് ഇവര്‍ക്കായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
മൈക്രോഗ്രാവിറ്റിയിലെ ദീർഘകാല സേവനത്തിനുശേഷം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റീഹാബിലിറ്റേഷനായി ഇവരെ ഹെലികോപ്ടറില്‍ ഹൂസ്റ്റണിലേക്ക് കൊണ്ടുപോയി.