US Election 2024 : ഇത് ചരിത്രം; വെർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ

First Indian elected to the US House of Representative: നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററായ സുഹാസ് ഒബാമയുടെ ഭരണകാലത്ത് ടെക് പോളിസി അഡൈ്വസറായിരുന്നു.

US Election 2024 : ഇത് ചരിത്രം; വെർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ

സുഹാസ് സുബ്രഹ്മണ്യം (IMAGE - X , Suhas Subramanyam official)

Published: 

06 Nov 2024 12:17 PM

വാഷിങ്ടൺ: വിർജീനിയയിൽ നിന്ന് യു എസ് ജനപ്രതിനിധി സഭയിലേയ്ക്ക് ഒരു ഇന്ത്യക്കാരൻ തിരഞ്ഞെടുക്കപ്പെടുക എന്നാൽ ഒരു ചരിത്രമാണ്. ഈ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സുഹാസ് സുബ്രഹ്മണ്യം എന്ന ഇന്ത്യൻ വംശജൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സുഹാസ് പരാജയപ്പെടുത്തി വിജയം കൊയ്തത്. വിർജിനിയ പത്താം കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്നാണ് സുഹാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററായ സുഹാസ് ഒബാമയുടെ ഭരണകാലത്ത് ടെക് പോളിസി അഡൈ്വസറായിരുന്നു. പിന്നീട് 2020 ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. കഴിഞ്ഞ നവംബറിലാണ് വിർജീനിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിൽ യുഎസ് ജനപ്രതിനിധി സഭയിൽ ഇപ്പോൾ അഞ്ച് ഇന്ത്യൻ വംശജരാണ് ഉള്ളത്. പ്രമീള ജയപാൽ, അമിബെറ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദർ എന്നിവരാണ് നിലവിലെ അംഗങ്ങൾ. വിജയത്തിനു പിന്നാലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചതിൽ സുഹാസ് സുബ്രഹ്മണ്യം നന്ദി പറഞ്ഞു രം​ഗത്തു വന്നു.

ALSO READ – ‘വിശ്വാസം നഷ്ടപ്പെട്ടു’; ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു

സുഹാസിന്റെ ഇന്ത്യൻ ബന്ധം

 

70 കളുടെ അവസാനത്തിലാണ് സുബ്രഹ്മണ്യത്തിന്റെ മാതാപിതാക്കൾ യു എസിലേക്ക് കുടിയേറുന്നത്. അമ്മ ബംഗളൂരു സ്വദേശിയാണ്. അച്ഛൻ ചെന്നൈക്കാരനും. അച്ഛൻ സൈനികനായതിനാൽ സെക്കന്തരാബാദിലാണ് കൂടുതൽ കാലം താമസിച്ചത് എന്നാണ് വിവരം. അമേരിക്കയിൽ ഡോക്ടറാണ് അമ്മ. എല്ലാ അവധിക്കാലത്തും ഇന്ത്യയിൽ വരാറുണ്ടെന്നും അവിടെ ബന്ധുക്കൾ ഉണ്ടെന്നും സുഹാസ് പറയുന്നു.

യുഎസ്- ഇന്ത്യ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ സ്വാഭാവികമായും ശക്തമായ ഒരു ബന്ധമുണ്ട് എന്നും ധാരാളം ഇന്ത്യക്കാർ അമേരിക്കയിൽ താമസമുണ്ട് എന്നും സുഹാസ് കൂട്ടിച്ചേർക്കുന്നു. ധാരാളം ഇന്ത്യൻ വിദ്യാർഥികൾ ഇവിടെ പഠനത്തിനായി വരുന്നുണ്ടെന്നും ഇന്ത്യയുമായി അമേരിക്കക്ക് ശക്തമായ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

രാഷ്ട്രീയ ജീവിതം

 

1979 ൽ വിർജീനിയയിൽ എത്തിയതാണ് സുഹാസിന്റെ കുടുംബം. അമേരിക്കൻ സ്വപ്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൊതു സേവനത്തോടുള്ള പ്രതിബദ്ധത സുഹാസിനുണ്ടാകുന്നത്. കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് തുലെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സുഹാസ് പിന്നീട് ക്യാപിറ്റോൾ ഹില്ലിൽ പോളിസി എയ്ഡായി സേവനമനുഷ്ഠിച്ചു.

അവിടെ ആരോഗ്യപരിപാലനം വിപുലീകരിക്കാനും കുടിയേറ്റ പരിഷ്‌കരണത്തിനും സൈനികർ, മുതിർന്നവർ, തൊഴിലാളി കുടുംബങ്ങൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്നതിനായി കരട് നിയമനിർമ്മാണം നടത്താനും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട്, പ്രസിഡൻ്റ് ഒബാമയുടെ വൈറ്റ് ഹൗസ് സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിൽ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സർക്കാർ നവീകരണം തുടങ്ങിയ പ്രശ്നങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

2019-ൽ വിർജീനിയ ജനറൽ അസംബ്ലിയിലേക്ക് സുഹാസ് തിരഞ്ഞെടുക്കപ്പെട്ടു. മരുന്നുകളുടെ വില കുറയ്ക്കുന്നതിനും ടോൾ വർദ്ധനവ് തടയുന്നതിനും ഊർജ്ജ ഓവർചാർജുകൾക്കുള്ള റീഫണ്ടുകൾ ഉറപ്പാക്കുന്നതിനും നടത്തിയ പ്രവർത്തനങ്ഹൾ വഴി വിർജീനിയക്കാർക്ക് പ്രീയപ്പെട്ടവനായി അദ്ദേഹം മാറി.

Related Stories
Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ