5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍

South Korea's President Yoon Suk Yeol Arrested:ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്. സംഭവത്തിൽ കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥരുടെ മുൻപിൽ ഹാജരാകുമെന്ന് അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകൻ പറഞ്ഞു.

South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍
പ്രസിഡന്റ് യൂണ്‍ സുക് യോല്‍ Image Credit source: PTI
sarika-kp
Sarika KP | Updated On: 15 Jan 2025 08:59 AM

സോൾ: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച നടപടിയിലാണ് അറസ്റ്റ്. സംഭവത്തിൽ കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥരുടെ മുൻപിൽ ഹാജരാകുമെന്ന് അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകൻ പറഞ്ഞു. പ്രസിഡന്റ് ഇന്ന് അഴിമതി അന്വേഷണ ഓഫീസിൽ നേരിട്ട് ഹാജരാകാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ സിയോക് ഡോങ്-ഹിയോൺ ഫേസ്ബുക്കിൽ പറഞ്ഞു. ഇതോടെ ദക്ഷിണ കോറിയൻ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ പ്രസിഡന്റാണ് യൂണ്‍ സുക് യോല്‍.

ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അറസ്റ്റ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ ബാരിക്കേഡുകൾ സ്ഥാപിച്ച് ത‌ടയാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. ഇതോടെ യൂണിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്.
. ജനുവരി 3നാണ് ആദ്യം അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായത്. എന്നാൽ ഇത് വിജയിച്ചില്ല. അന്ന് അറസ്റ്റ് ചെയ്യാൻ എത്തിയ ഉദ്യോ​ഗസ്ഥരെ സുരക്ഷ ജീവനക്കാർ തടയുകയായിരന്നു. ഇതിനിടെ വസതിക്ക് മുന്നിൽ ആറ് മണിക്കൂറോളം നീണ്ട സംഘർഷം ഉടലെടുത്തിരുന്നു.

Also Read:ദക്ഷിണ കൊറിയയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണം പിൻവലിച്ച് പ്രസിഡൻ്റ്

പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ശക്തികളോട് അനുഭാവം പുലര്‍ത്തുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് പ്രസിഡന്റ് പട്ടാളഭരണം പ്രഖ്യാപിച്ചത്.കഴിഞ്ഞ മാസം ഡിസംബർ മൂന്നിനായിരുന്നു യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനു പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 14ന് പാർലമെന്റ് പാസാക്കി. സംഭവത്തിൽ പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. ഭരണഘടനാ കോടതി ഇംപീച്ച്മെന്റ് അം​ഗീകരിച്ചാൽ യൂൺ സുക് യോൽ അധികാരത്തിൽ നിന്നും പുറത്താകും.

രാജ്യത്ത് പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇത് നടപ്പിലാക്കാൻ ശ്രമിച്ചാൽ തന്റെ സുരക്ഷാ സേന അറസ്റ്റ് തടയുമെന്നും ഉദ്യോ​ഗസ്ഥരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂണ്‍ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ ആരാധകരോട് പറഞ്ഞിരുന്നു.