5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Korea: ദക്ഷിണ കൊറിയയില്‍ പട്ടാള ഭരണം; കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും സംരക്ഷിക്കാനെന്ന് പ്രസിഡന്റ്‌

Emergency Martial Law Declared in South Korea: യോളിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി ഏറെ നാളായി തര്‍ക്കം തുടരുകയാണ്. ദേശീയ അസംബ്ലി ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

South Korea: ദക്ഷിണ കൊറിയയില്‍ പട്ടാള ഭരണം; കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും സംരക്ഷിക്കാനെന്ന് പ്രസിഡന്റ്‌
യൂന്‍ സുക് യോള്‍ (Image Credits: X)
shiji-mk
SHIJI M K | Updated On: 03 Dec 2024 23:42 PM

സിയോള്‍: ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരിലാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബജറ്റിനെച്ചൊല്ലി പാര്‍ലമെന്റില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ്‌ പ്രതിപക്ഷം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യൂന്‍ സുക് യോളിന്റെ പുതിയ നീക്കം. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രഖ്യാപനം നടത്തിയത്.

ഉത്തര കൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കുന്നതിനായി അടിയന്തര പട്ടാള നിയമം പ്രഖ്യാപിക്കുന്നതിനായി യോള്‍ പറഞ്ഞു.

യോളിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി ഏറെ നാളായി തര്‍ക്കം തുടരുകയാണ്. ദേശീയ അസംബ്ലി ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ശക്തികളോട് അനുഭാവം പുലര്‍ത്തുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് രാത്രി വൈകിയ വേളയില്‍ പ്രസിഡന്റ് പട്ടാളഭരണം പ്രഖ്യാപിച്ചത്. ഉത്തര കൊറിയന്‍ അനുകൂല ശക്തികളെ ഇല്ലാതാക്കുമെന്നും ഭരണഘടനാപരമായ ജനാധിപത്യക്രമം സംരക്ഷിക്കുമെന്നും യോള്‍ പ്രസംഗത്തില്‍ പറഞ്ഞു.

ജനങ്ങളുടെ ഉപജീവനമാര്‍ഗം പരിഗണിക്കാതെ പ്രതിപക്ഷ പാര്‍ട്ടി ഭരണം സ്തംഭിപ്പിപ്പിച്ചത് ഇംപീച്ച്‌മെന്റ് നടപടിയില്‍ നിന്നും പ്രത്യേക അന്വേഷണങ്ങളില്‍ നിന്നും അവരുടെ നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നിയമനിര്‍മാതാക്കള്‍ മയക്കുമരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നത് ഉള്‍പ്പെടെയുള്ള പൊതു സുരക്ഷയ്ക്കുള്ള ബജറ്റുകള്‍ വെട്ടിക്കുറച്ചു. 300 അംഗ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളത് പ്രതിപക്ഷത്തിനാണ്, അതിനാല്‍ സ്വതന്ത്ര ദക്ഷിണ കൊറിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായി സൈനിക നിയമം ഏര്‍പ്പെടുത്തുന്നത് അനിവാര്യമാണെന്ന് യോള്‍ പറഞ്ഞു.

ഈ നിയമം രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കില്ല. രാജ്യവിരുദ്ധ ശക്തികളെ എത്രയും പെട്ടെന്ന് ഒഴിവാക്കി താന്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സൈനിക നിയമം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുന്ന എല്ലാ ദക്ഷിണ കൊറിയന്‍ യൂണിറ്റുകളോടും ജാഗ്രത പുലര്‍ത്താന്‍ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Also Read: Kim Jong Un: ഉത്തര കൊറിയയുടെ പിന്തുണ റഷ്യക്ക് തന്നെ; പരസ്യ പ്രഖ്യാപനം നടത്തി കിം ജോങ് ഉന്‍

അതേസമയം, പ്രസിഡന്റിന്റെ അപ്രതീക്ഷിത നീക്കത്തെ എതിര്‍ത്തുകൊണ്ട് ഭരണകക്ഷിയും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ദേശീയ സഭയിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഭരണത്തിലും പൗരാവകാശത്തിലും അടിയന്തര സൈനിക നിയമം സ്വാധീനം ചെലുത്തുമോ എന്ന കാര്യം വ്യക്തമല്ല.

നിയമം ലംഘിക്കുന്നവരെ വാറന്റില്ലാതെ സൈന്യത്തിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ അനുമതിയില്ലാതെ വാര്‍ത്തകള്‍ പുറത്തുവിടാന്‍ സാധിക്കില്ല. കൂടാതെ പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടം സൈന്യം അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News