South Korean Fighter Jet: പരിശീലത്തിനിടെ അപകടം; സൗത്ത് കൊറിയന്‍ യുദ്ധ വിമാനത്തില്‍ നിന്നും ബോംബ് വീണ് ഏഴ് പേര്‍ക്ക് പരിക്ക്
Fighter Jet Bomb Accident in South Korea: വ്യോമസേന നടത്തുന്ന സംയുക്ത ലൈവ്-ഫയറിങ് അഭ്യാസങ്ങള്‍ക്കിടെയാണ് അപകടമെന്നാണ് വിവരം. എംകെ 82 ബോംബുകള്‍ വീണതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. അഞ്ച് സാധാരണക്കാര്‍ക്കും രണ്ട് സൈനികര്‍ക്കുമാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

സിയോള്‍: പരിശീലനത്തിനിടെ ദക്ഷിണ കൊറിയന്‍ യുദ്ധ വിമാനത്തില്‍ നിന്നും അബദ്ധത്തില്‍ ബോംബുകള്‍ വര്‍ഷിച്ചതിനെ തുടര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്ക്. സിവിലിയന്‍ മേഖലയിലാണ് ബോംബ് പതിച്ചത്. കെഎഫ് 16 യുദ്ധ വിമാനത്തില്‍ നിന്നാണ് ബോംബ് വര്‍ഷിച്ചത്.
വ്യോമസേന നടത്തുന്ന സംയുക്ത ലൈവ്-ഫയറിങ് അഭ്യാസങ്ങള്‍ക്കിടെയാണ് അപകടമെന്നാണ് വിവരം. എംകെ 82 ബോംബുകള്‍ വീണതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. അഞ്ച് സാധാരണക്കാര്‍ക്കും രണ്ട് സൈനികര്‍ക്കുമാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഏഴ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ട് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്ന് അന്വേഷിക്കും. ആളുകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും വ്യോമസേന വ്യക്തമാക്കി.




ആളുകള്‍ക്ക് നാശനഷ്ടമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും വ്യോമസേന പറഞ്ഞു. ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്.
എന്നാല്‍ രാജ്യത്തിന്റെ ഏത് മേഖലയിലാണ് അപകടം സംഭവിച്ചതെന്ന വിവരം വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ഉത്തര കൊറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരമായ പോച്ചിയോണ്‍ എന്ന സ്ഥലത്താണ് സംഭവം എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.