5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nobel Prize 2024: സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹയായി ദക്ഷിണ കൊറിയൻ എഴുത്തുകാരി

Han Kang wins 2024 Nobel Prize in literature: 1970-ൽ ദക്ഷിണ കൊറിയൻ നഗരമായ ഗ്വാങ്ജുവിൽ ജനിച്ച കാങ്, സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തിലെ അം​ഗമാണ്. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്.

Nobel Prize 2024: സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹയായി ദക്ഷിണ കൊറിയൻ എഴുത്തുകാരി
Image Credits: Roberto Ricciuti/Getty Images
athira-ajithkumar
Athira CA | Published: 10 Oct 2024 20:36 PM

സ്റ്റോക്കോം: 2024-ലെ സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ എഴുത്തിനാണ് പുരസ്കാരം. ‘‘ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹാൻ കാങ്ങിന് കൃത്യമായ ധാരണയുണ്ട്. അവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ എഴുത്ത് സമകാലീന ഗദ്യത്തിലെ പുതുമയാണ്’’ – നൊബേൽ പുരസ്കാര സമിതി അറിയിച്ചു. സാഹിത്യത്തിന് നൊബേൽ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ എഴുത്തുകാരിയാണ് ഹാങ് കാങ്. സാഹിത്യത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന 18-ാമത് വനിതയുമാണ്.

“>

 

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. മകനൊപ്പം അത്താഴം കഴിക്കുന്നതിനിടെയാണ് പുരസ്കാര വാർത്ത അറിഞ്ഞതെന്നും മകനൊപ്പം ചായ കുടിച്ച് നൊബേ‌ൽ നേട്ടം ആഘോഷിക്കുമെന്ന് ഹാൻ കാങ്ങ് പ്രതികരിച്ചു. 11 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് സമ്മാന തുക.1993-ൽ ‘ലിറ്ററേച്ചർ ആൻഡ് സൊസൈറ്റി’ എന്ന മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാൻ കാങ് എഴുത്തുകാരിയായി മാറിയത്. 1995-ൽ ‘ലവ് ഓഫ് യോസു’ എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ 채식주의자 (2007; ‘The Vegetarian’, 2015) എന്ന നോവലിലൂടെയാണ് ഹാൻ കാങ് ശ്രദ്ധിക്കപ്പെട്ടത്.

“>

 

1970-ൽ ദക്ഷിണ കൊറിയൻ നഗരമായ ഗ്വാങ്ജുവിൽ ജനിച്ച കാങ്, സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തിലെ അം​ഗമാണ്. പിതാവും എഴുത്തുകാരനായിരുന്നു. എഴുത്തിനൊപ്പം സം​ഗീതത്തിലും കഴിവുതെളിയിച്ച കാങ് നിലവിൽ സിയോളിലാണ് താമസം. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. മാൻ ബുക്കർ പുരസ്കാരം, യങ് ആർട്ടിസ്റ്റ് അവാർഡ്, കൊറിയൻ ലിറ്ററേച്ചർ നോവൽ അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കഴിഞ്ഞ വർഷം സാഹിത്യ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഒലാവ് ഫോസെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള നൊബേൽ. “പറയാൻ പറ്റാത്തവർക്ക് ശബ്ദം നൽകുന്ന നൂതന നാടകങ്ങൾക്കും ഗദ്യങ്ങൾക്കുമായിരുന്നു പുരസ്കാരം.

2024ലെ വൈദ്യശാസ്ത്ര, രസതന്ത്ര, ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസും ഗാരി റുവ്കുനിനുമാണ് (Victor Ambros and Gary Ruvkun) വെെദ്യ ശാസ്ത്ര നൊബേൽ. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ജോൺ ജെ ഹോപ്പ്ഫീൽഡും കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹരായത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം ജംബർ എന്നിവർ രസതന്ത്ര നൊബേലിനും അർഹരായി.