South Korea Misogyny: സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിച്ചതോടെ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നു: ദക്ഷിണ കൊറിയന്‍ നേതാവ്
South Korea’s Misogyny Problem: പുരുഷ രാഷ്ട്രീയ പ്രതിനിധി എന്ന നിലയില്‍ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് കിം കി ഡക്ക്. ഇയാളുടെ അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
പുരുഷന്മാരില്‍ ആത്മഹത്യ ചെയ്യാനുള്ള തോന്നലുണ്ടാകുന്നതിന് കാരണം സ്ത്രീകളെന്ന് ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാവ്. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിക്കുന്നതാണ് പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണമെന്നാണ് ഇയാള്‍ പറഞ്ഞത്. സിയോള്‍ സിറ്റി കൗണ്‍സിലര്‍ കിം കി ഡക്കാണ് വിവാദ പ്രസ്താവനയ്ക്ക് പിന്നില്‍. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്.
തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ എത്താന്‍ തുടങ്ങിയതോടെ പുരുഷന്മാര്‍ക്ക് ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടായി. പുരുഷന്മാര്‍ക്ക് ഇന്നത്തെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കാന്‍ സാധിക്കുന്നില്ലെന്നും കിം കി ഡക്ക് പറഞ്ഞു. സ്ത്രീകള്‍ ഉന്നത നിലകളിലേക്ക് എത്തുന്ന സ്ഥിതിയാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതാണ് പ്രധാനമായും പുരുഷന്മാരുടെ ആത്മഹത്യ ശ്രമങ്ങള്‍ക്കുള്ള കാരണമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമ്പന്ന രാജ്യങ്ങളിലുള്ള ആത്മഹത്യ നിരക്കില്‍ ഏറ്റവും മുന്നിലുള്ളത് ദക്ഷിണ കൊറിയയാണ്. മാത്രമല്ല ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ മോശമായ അവസ്ഥയുള്ളതും ഇവിടെ തന്നെയാണ്. പുരുഷ രാഷ്ട്രീയ പ്രതിനിധി എന്ന നിലയില്‍ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് കിം കി ഡക്ക്. ഇയാളുടെ അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഇതുവരെ സിയോളിലെ ഹാന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യശ്രമങ്ങള്‍ നടത്തിയവരുടെയും അടിസ്ഥാനത്തിലാണ് കിം കി ഡക്കിന്റെ പ്രസ്താവന. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കൂടിയാണ് ഇയാള്‍. രാജ്യത്ത് 2023ല്‍ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തവരുടെ എണ്ണം 1035 ആയിരുന്നു. ഇത് 2018ല്‍ 430 ഉം ആയിരുന്നു. രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ 67 ല്‍ നിന്ന് 77 ശതമാനത്തിലേക്കാണ് വര്‍ധനവുണ്ടായത്.
Also Read: Viral News: ആ പാവയെ കണ്ടെത്തി തരുന്നവർക്ക് ലക്ഷങ്ങൾ വരെ പറഞ്ഞു, ഒടുവിൽ സംഭവിച്ചത്
ഇത്തരം സാഹചര്യത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് നല്ലതല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആഗോളതലത്തില്‍ നടക്കുന്ന ആത്മഹത്യകളില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് മുന്നില്‍.