Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന

Sheikh Hasina About How She Escaped From Bangladesh: ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ താന്‍ ബംഗ്ലാദേശില്‍ വെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ഷെയ്ഖ് ഹസീന ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. തന്നെ കൊലപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയതായാണ് അവര്‍ പറയുന്നത്.

Sheikh Hasina: ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ: ഷെയ്ഖ് ഹസീന

ഷെയ്ഖ് ഹസീന

Published: 

19 Jan 2025 09:57 AM

ന്യൂഡല്‍ഹി: കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ മാത്രം മുമ്പാണ് താന്‍ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാര്‍ട്ടിയായ അവാമി ലീഗാണ് പുറത്തുവിട്ടത്.

ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ താന്‍ ബംഗ്ലാദേശില്‍ വെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ഷെയ്ഖ് ഹസീന ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. തന്നെ കൊലപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തിയതായാണ് അവര്‍ പറയുന്നത്.

ഇരുപത് മിനിറ്റ് കൂടി ബംഗ്ലാദേശില്‍ നിന്നിരുന്നുവെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

“മരണപ്പെടുന്നതിന് 20-25 മിനിറ്റ് മുമ്പാണ് ഞങ്ങള്‍ രക്ഷപ്പെടുന്നത്. ഓഗസ്റ്റ് 21 നടന്ന ആക്രമണത്തെ അതിജീവിച്ചു. പിന്നീടുണ്ടായ ബോംബ് ആക്രമണത്തെ തരണം ചെയ്യാനും ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാനും സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അല്ലാഹുവിന്റെ ഹിതം, അല്ലാബുവിന്റെ കരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഞാനിപ്പോള്‍ ജീവനോടെ ഉണ്ടായിരിക്കില്ല,” ഹസീന പറഞ്ഞു.

2004 ഓഗസ്റ്റ് 21ന് നടന്ന ഗ്രനേഡ് ആക്രമണത്തെ കുറിച്ചും ഹസീന സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്നത്തെ സംഭവത്തില്‍ 24 പേരെങ്കിലും കൊല്ലപ്പെട്ടു, എന്നാല്‍ പരിക്കുകളോടെ തനിക്ക് അതിജീവിക്കാനായി. 2000 ജൂലൈയില്‍ താന്‍ സന്ദര്‍ശനം നടത്താനിരുന്ന കോളേജില്‍ ബോംബുകള്‍ കണ്ടെത്തിയതിനെ കുറിച്ചും അവര്‍ പറഞ്ഞു. താന്‍ കഷ്ടപ്പെടുന്നു, തനിക്ക് നാടും വീടുമില്ല. എല്ലാം കത്തിനശിച്ചുവെന്നും മുന്‍ പ്രധാനമന്ത്രി പറയുന്നു.

Also Read: Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു

അതേസമയം, 2024 ജനുവരി ഓഗസ്റ്റ് 5നാണ് സഹോദരി രഹനയ്‌ക്കൊപ്പം ഷെയ്ഖ് ഹസീന ധാക്കയിലെ വസതിയില്‍ നിന്നും പലായനം ചെയ്തത്. അന്ന് മുതല്‍ അവര്‍ ഡല്‍ഹിയിലാണ് താമസം. ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി അഭര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2024 ഓഗസ്റ്റ് 5 വരെ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നിരുന്നു. പിന്നീട് ജീവന്‍ പോലും അപകടത്തിലായതോടെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഹസീന വീടൊഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അക്രമികള്‍ അവരുടെ വസതി ആക്രമിച്ചിരുന്നു.

ഔദ്യോഗിക വസതി ഒഴിയുന്നതിന് സുരക്ഷാ സേന 45 മിനിറ്റ് സമയമായിരുന്നു ഷെയ്ഖ് ഹസീനയ്ക്ക് നല്‍കിയിരുന്നത്. വീടുവിട്ടിറങ്ങിയ അവര്‍ ആദ്യമെത്തിയത് തൊട്ടടുത്ത സൈനിക വ്യോമതാവളത്തിലേക്കാണ്. അവിടെ നിന്നും എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഹസീന ഇന്ത്യയിലേക്കെത്തുകയായിരുന്നു.

Related Stories
Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?