Bangladesh Protest: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു; ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ

Sheikh Hasina Resigns : രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷെയ്ഖ് ഹസീനയും ഇളയ സഹോദരിയും ഇന്ത്യയിലേക്ക് കടന്നു എന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Bangladesh Protest: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു; ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ

Sheikh Hasina Resigns (Image Courtesy - Reuters)

Published: 

05 Aug 2024 16:16 PM

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. രാജ്യത്ത് ആഭ്യന്തര കലാപം (Banngladesh Protest ) രൂക്ഷമായതിനെ തുടർന്നാണ് രാജി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷെയ്ഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നു എന്നും എഎഫ്പി അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബംഗഭവനിൽ നിന്ന് ഇളയ സഹൊദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചു എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷിതമായ ഇടം തേടിയാണ് ഇന്ത്യയിലേക്കെത്തുന്നത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉടൻ രാജിവെക്കണമെന്ന സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു തീരുമാനം. 45 മിനിട്ടാണ് ഷെയ്ഖ് ഹസീനയ്ക്ക് നൽകിയ സമയം. രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തിയ സൈനിക മേധാവി വക്കർ ഉസ്മാൻ ഇത് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. വാർത്താസമ്മേളനത്തിൽ ഷെയ്ഖ് ഹസീനയുടെ രാജി സ്ഥിരീകരിച്ചൻ അദ്ദേഹം ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു.

Also Read: Bangladesh Students Protest: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി, ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

യുദ്ധ സേനാനികളുടെ കുടുംബങ്ങൾക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം പുനഃസ്ഥാപിച്ച കോടതി വിധിക്കെതിരെയാണ് ബംഗ്ലാദേശിൽ ആദ്യം പ്രതിഷേധം ആരംഭിച്ചത്. ജൂലൈ ഒന്നിന് ആരംഭിച്ച പ്രതിഷേധത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരായ പ്രതിഷേധം ആരംഭിച്ചത്.

‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം ആരംഭിച്ചത്. ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകർ വിദ്യാർത്ഥികൾക്കെതിരെ രംഗത്തുവന്നത് സംഘർഷത്തിനിടയാക്കി. 13 ജില്ലകളിൽ സംഘർഷമുണ്ടായതോടെ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. കലാപത്തിൽ ഇന്നലെ മാത്രം രാജ്യത്ത് 98 പേരാണ് മരിച്ചത്. ഇതാണ് ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ചത്.

നേരത്തെ, 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് 30 ശതമാനം തൊഴിൽ സംവരണം പുനഃസ്ഥാപിക്കാനുള്ള ബംഗ്ലാദേശ് ഹൈക്കോടതിയുടെ തീരുമാനം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇതിനെതിരായ പ്രതിഷേധം നടന്നത്. നേരത്തെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ജൂൺ 5-ന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ക്വാട്ട സമ്പ്രദായത്തെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻഗാമികൾ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് അവർ പറഞ്ഞു. “സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ, അത് ആർക്കാണ് ലഭിക്കുക?” എന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ ചോദ്യം.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ