Sheikh Hasina: യൂനുസ് മോബ്‌സ്റ്ററാണ്, തിരിച്ചെത്തി ഞാന്‍ പ്രതികാരം ചെയ്യും; വെല്ലുവിളിച്ച് ഹസീന

Sheikh Hasina Against Muhammad Yunus: ബംഗ്ലാദേശില്‍ യൂനുസ് ഭീകരരെ അഴിച്ചുവിടുകയാണ്. രാജ്യത്തേക്ക് തിരിച്ചെത്തി താന്‍ പ്രതികാരം ചെയ്യുമെന്നും ഹസീന പറഞ്ഞു. 2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ് വഴി സംസാരിച്ചത്.

Sheikh Hasina: യൂനുസ് മോബ്‌സ്റ്ററാണ്, തിരിച്ചെത്തി ഞാന്‍ പ്രതികാരം ചെയ്യും; വെല്ലുവിളിച്ച് ഹസീന

ഷെയ്ഖ് ഹസീന, മുഹമ്മദ് യൂനുസ്‌

shiji-mk
Updated On: 

19 Feb 2025 16:26 PM

ധാക്ക: മുഹമ്മദ് യൂനിസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സൂം മീറ്റിങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനിസിനെ വെല്ലുവിളിച്ചത്. ക്രിമിനലുകളുടെ നേതാവ് എന്നര്‍ത്ഥമുള്ള മോബ്‌സ്റ്റര്‍ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കുന്നതിനായി ഹസീന ഉപയോഗിച്ചത്.

ബംഗ്ലാദേശില്‍ യൂനുസ് ഭീകരരെ അഴിച്ചുവിടുകയാണ്. രാജ്യത്തേക്ക് തിരിച്ചെത്തി താന്‍ പ്രതികാരം ചെയ്യുമെന്നും ഹസീന പറഞ്ഞു. 2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ് വഴി സംസാരിച്ചത്. 2024 ഓഗസ്റ്റ് അഞ്ചിനുണ്ടായ ദാരുണ സംഭവത്തില്‍ അവര്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

പോലീസുകാരുടെ മരണത്തിന് താന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തി പ്രതികാരം ചെയ്യും. പോലീസുകാരുടെ കൊലപാതകങ്ങള്‍ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ളതായിരുന്നു. അന്നത്തെ പ്രക്ഷോഭത്തില്‍ 450 ഓളം പോലീസ് സ്‌റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബംഗ്ലാദേശിലെ പാഠപുസ്തകങ്ങള്‍ കഴിഞ്ഞ ദിവസം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരുത്തിയിരുന്നു. 1971ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് മുജീബിര്‍ റഹ്‌മാനല്ല മറിച്ച് ഖാലിദ സിയയുടെ ഭര്‍ത്താവ് അന്തരിച്ച സിയാവുര്‍ റഹ്‌മാനാണെന്ന് ആണ് തിരുത്തിയിരിക്കുന്നത്. ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ രാഷ്ട്രപിതാവ് എന്ന് പറയുന്നതും പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

2010 മുതല്‍ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിലാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ആണെന്ന്. 1971 മാര്‍ച്ച് 26ന് പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വയര്‍ലെസ് സന്ദേശത്തിലൂടെ മുജീബുര്‍ റഹ്‌മാന്‍ ബംഗ്ലാദേശ് സ്വതന്ത്രമായതായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് രേഖകളില്‍ പറയുന്നത്.

Also Read: Sudan Ceasefire: ‘റമദാൻ മാസം സമാധാനത്തിൻ്റേതാണ്’; സുഡാനിൽ വെടിനിർത്തണമെന്ന യുഎഇയുടെ ആവശ്യത്തെ പിന്തുണച്ച് പ്രമുഖർ

എന്നാല്‍ മാര്‍ച്ച് 26ന് സിയാവുര്‍ റഹ്‌മാന്‍ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെന്നും മാര്‍ച്ച് 27ന് മുജീബുര്‍ റഹമാന് വേണ്ടി സിയാവുര്‍ റഹ്‌മാന്‍ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തുകയായിരുന്നു എന്നുമാണ് തിരുത്തിയ രേഖകളില്‍ പറയുന്നത്. വളച്ചൊടിച്ചതും അടിച്ചേല്‍പ്പിച്ചതുമായി ചരിത്രത്തില്‍ നിന്ന് പാഠപുസ്തകങ്ങളെ മോചിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് പാഠപുസ്തകങ്ങള്‍ക്ക് മാറ്റം വരുത്തുന്ന സമിതിയില്‍ അംഗമായിരുന്ന എഴുത്തുകാരനും ഗവേഷകനുമായ രഖാല്‍ റാഹ പറഞ്ഞത്.

Related Stories
Donald Trump: കുഴികള്‍ മോദി കാണരുതെന്ന് ആഗ്രഹിച്ചു; വാഷിംഗ്ടണ്‍ വൃത്തിയാക്കാന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നില്‍
UAE Traffic Laws: ഈ വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ ‘പണി’; യുഎഇയിൽ ട്രാഫിക് നിയമങ്ങളിൽ അടിമുടി മാറ്റം
US Airstrike in Yemen: ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ കനത്ത വ്യോമാക്രമണം; ഇറാനെയും വെറുതെ വിടാന്‍ പോകുന്നില്ലെന്ന് ട്രംപ്‌
Sea Ice Level: സമുദ്ര മഞ്ഞുപാളികള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ‘താപനിലയുടെ അനന്തരഫലം’
Visa Restrictions: പാകിസ്താൻ ഉൾപ്പെടെ 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം; പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്
Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം