Sharjah: തീപിടിക്കുന്നതിന് മുൻപ് തന്നെ തിരിച്ചറിഞ്ഞ് തടയും; എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഷാർജ
AI Technology To Prevent Fire: തീപിടുത്തം തടയുന്നതിന് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഷാർജ. കെട്ടിടങ്ങളിലെ തീപിടുത്തം മുൻകൂട്ടി കണ്ട് അത് തടയുന്നതടക്കമുള്ള നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക.

കെട്ടിടങ്ങളിലെ തീപിടുത്തം തടയുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഷാർജ. തീപിടുത്തം മുൻകൂട്ടി കണ്ടുപിടിച്ച് അതിനുള്ള സാധ്യത തടയുകയാണ് ലക്ഷ്യം. എമിറേറ്റിലെ കെട്ടിടങ്ങളിൽ എഐ എഐ സാങ്കേതിവിധ്യ ഫലപ്രദമായി ഉപയോഗിച്ച് തീപിടുത്തം തടന്നതാണ് പദ്ധതി.
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടക്കുന്നത്. തീപിടുത്തത്തിനുള്ള സാധ്യത കുറയ്ക്കുന്ന തരത്തിലുള്ള കെട്ടിട നിർമ്മാണരീതികളടക്കം ഇതിൽ പരീക്ഷിക്കും. ഇക്കാര്യം ഷാർജ സിവിക് ഡിഫൻസ് അതോറിറ്റി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം നീളുന്ന ഫയർ സേഫ്റ്റി സിമ്പോസിയം നടത്തി.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ ചുവടുവെപ്പാണ് ഇതെന്ന് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ലഫ്റ്റനൻ്റ് കേണൽ ഡോ. ഹമദ് അബ്ദുൽ കരീം അൽ മസ്മി പറഞ്ഞു. ഈ വർഷാവസാനം പദ്ധതി നിലവിൽ വരും. പദ്ധതി നടപ്പിലാവണമെങ്കിൽ ഇനിയും കുറേ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. എങ്കിലും അടുത്ത വർഷത്തോടെ അതിനൂതനമായ ഈ പദ്ധതി നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെയാണ് ഈ പദ്ധതി പ്രവർത്തിക്കുക എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.




ഇന്ത്യൻ കമ്പനികൾക്ക് പ്രിയപ്പെട്ട ഇടം ദുബായ്
ദുബായിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 10 വർഷത്തിനിടെ ദുബായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 173 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ദുബായിൽ ഏറ്റവുമധികം പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിൽ ഇന്ത്യൻ കമ്പനികളാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആണ് കണക്ക് പുറത്തുവിട്ടത്.
നിലവിൽ ദുബായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം 70,000ൽ അധികമാണ്. ഈ വർഷം ആദ്യ പാദത്തിൽ 4,500 പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ 16.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.