Illegal Indian Migrants in US: യുഎസ് നാടുകടത്തൽ: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൊണ്ട് രണ്ടു വിമാനങ്ങൾ ഈ ആഴ്ചയെത്തുമെന്ന് റിപ്പോർട്ട്
Second Batch of Illegal Indian Immigrants Deported from US: യുഎസ് നാടുകടത്തിലിന്റെ ആദ്യഘട്ടത്തിൽ മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെയാണ് തിരിച്ചയത്. അന്ന് യാത്രക്കാരെ ചങ്ങലയിട്ട് സൈനിക വിമാനത്തിൽ തിരിച്ചയച്ച നടപടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

ന്യൂഡൽഹി: യുഎസിൽ താമസിക്കുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ട് രണ്ട് വിമാനങ്ങൾ കൂടി ഈ ആഴ്ച എത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 15 ശനിയാഴ്ച വിമാനം ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ടാമത്തെ വിമാനം എത്തിക്കഴിഞ്ഞാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ മൂന്നാമത്തെ വിമാനവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരായ 104 പേരെയും കൊണ്ട് പുറപ്പെട്ട യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിന് പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങിയിരുന്നു. അമേരിക്കൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനിടെ ആണ് അനധികൃത കുടിയേറ്റക്കാരെയും കൊണ്ട് പുതിയ വിമാനങ്ങൾ ഈ ആഴ്ചയെത്തുമെന്ന റിപ്പോർട്ട് വരുന്നത്.
ALSO READ: ഇന്ത്യയുമായി വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി
യുഎസ് നാടുകടത്തിലിന്റെ ആദ്യഘട്ടത്തിൽ മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെയാണ് തിരിച്ചയത്. അന്ന് യാത്രക്കാരെ ചങ്ങലയിട്ട് സൈനിക വിമാനത്തിൽ തിരിച്ചയച്ച നടപടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ പാർലമെൻറിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആ നയമാണ് ഇപ്പോൾ യുഎസ് നടപ്പിലാകുന്നത്. ബ്ലുംബെർഗ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഏകദേശം 18,000 ഇന്ത്യക്കാർ കൃത്യമായ രേഖകൾ ഒന്നും തന്നെ ഇല്ലാതെ താമസിക്കുന്നതായാണ് വിവരം. ഇതിനകം ആറ് വിമാനങ്ങൾ ട്രംപ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.