Sea Ice Level: സമുദ്ര മഞ്ഞുപാളികള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ‘താപനിലയുടെ അനന്തരഫലം’
Ice Melting in Artic and Antarctica: താപനിലയുമായി ബന്ധപ്പെട്ട ഭീഷണികള്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് ധ്രുവ പ്രദേശങ്ങളിലാണ്. യൂറോപ്പിലെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആഗോളതലത്തിലെ സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി ഫെബ്രുവരിയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി.

ദിനംപ്രതി താപനില വര്‍ധിക്കുകയാണ്. അന്തരീക്ഷ താപനില വര്‍ധിക്കുന്നതിന്റെ ഭാഗമായി നമുക്ക് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനം അവയുടെ ഉഗ്രഭാവം വ്യക്തമാക്കി കൊണ്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. താപനില ഉയരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പരിസ്ഥിതിയില്‍ വെളിവാകുന്നുമുണ്ട്.
താപനിലയുമായി ബന്ധപ്പെട്ട ഭീഷണികള്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് ധ്രുവ പ്രദേശങ്ങളിലാണ്. യൂറോപ്പിലെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആഗോളതലത്തിലെ സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി ഫെബ്രുവരിയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി.




ഉത്തരധ്രുവത്തിനടുത്ത് താപനില ശരാശരിയേക്കാള്‍ 11 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് ഉയര്‍ന്നിരുന്നത്. ഇതാണ് മഞ്ഞുപാളികള്‍ താഴുന്നതിന് കാരണമായത്. കനത്ത ചൂടേറിയ മാസമായിരുന്നു ഫെബ്രുവരി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മാത്രമല്ല ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനത്തിലൂടെയാണ് ആഗോളതാപനം ക്രമാതീതമായി വര്‍ധിക്കുന്നത്. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കയിലെയും സമുദ്ര മഞ്ഞുപാളികളെ ഒന്നായി പരിഗണിക്കുമ്പോള്‍ പ്രതിദിന സമുദ്ര ഹിമത്തിന്റെ വ്യാപ്തി ഫെബ്രുവരി ആദ്യമെത്തിയത് ചരിത്രത്തിലെ താഴ്ന്ന നിലയിലേക്കായിരുന്നു.
മഞ്ഞുരുകുന്നതിന്റെ ദൃശ്യങ്ങള്‍
#DidYouKnow bearded seals are the Arctic’s largest seals? 🦭❄️With sea ice disappearing, their habitat is at risk. More ship traffic adds noise, disrupting marine life.
Learn more: https://t.co/LZ68DzKFen
via @TheWCS pic.twitter.com/oPAByIUFQJ
— UN Biodiversity (@UNBiodiversity) March 12, 2025
ഫെബ്രുവരി മാസത്തില്‍ ശരാശരിയേക്കാള്‍ എട്ട് ശതമാനം താഴെയായിരുന്നു ആര്‍ട്ടിക് സമുദ്രത്തിലെ ഹിമപാളികളുടെ വ്യാപ്തി രേഖപ്പെടുത്തിയത്. അന്റാര്‍ട്ടിക് സമുദ്രത്തില്‍ 26 ശതമാനം വ്യാപ്തിക്കും താഴെയായി. താപനില ഉയരുന്നതിന്റെ ഏറ്റവും വലിയ അനന്തരഫലം സമുദ്ര മഞ്ഞുപാളികള്‍ ഉരുകുന്നതാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Also Read: Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന
മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ അനന്തരഫലം ലോകമുഴുവന്‍ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യപ്രകാശത്തെ വലിയതോതില്‍ പ്രതിഫലിപ്പിക്കുന്ന മഞ്ഞും ഐസും ഉരുകുന്നത് സൗരോര്‍ജം വലിയ അളവില്‍ സമുദ്രജലം ആഗിരണം ചെയ്യും. ഇത് ആഗോളതാപനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു.