5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maragatty Chicken: കൃത്രിമ നിറം കണ്ടെത്തി; സൗദിയിൽ മറഗട്ടി ചിക്കൻ സ്റ്റോക്ക് ക്യൂബിന് വിലക്ക്

Saudi Arabia Ban Maragatty Chicken: പൊതുജനങ്ങളുടെ ആരോ​ഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതിനാൽ ഭക്ഷ്യ ഉത്പന്നങ്ങളിൽ കർശനമായി നിരോധിച്ചിരിക്കുന്ന കൃത്രിമ നിറങ്ങളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ഡൈകളായ ഡൈമെഥൈൽ യെല്ലോ, സുഡാൻ - 1, സുഡാൻ - 4 എന്നിവയാണ് ഈ ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുള്ളത്.

Maragatty Chicken: കൃത്രിമ നിറം കണ്ടെത്തി; സൗദിയിൽ മറഗട്ടി ചിക്കൻ സ്റ്റോക്ക് ക്യൂബിന് വിലക്ക്
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Mar 2025 19:21 PM

റിയാദ്: ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മറഗട്ടി ചിക്കൻ സ്‌റ്റോക്ക് ക്യൂബിന് വിലക്കേർപ്പെടുത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ( എസ്എഫ്ഡിഎ ). വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കാനാണ് ഉത്തരവ്. മറഗട്ടി ചിക്കൻ ക്യൂബിൽ ആരോഗ്യത്തിന് ഹാനികരമാകാവുന്ന കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രാജ്യത്ത് നിന്ന് ഈ ഉത്പന്നം പൂർണമായി നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.

2026 നവംബർ ഒന്നു വരെ എക്‌സ്പയറി കാലാവധിയുള്ള 480 ഗ്രാം ഉത്പന്നങ്ങളാണ് വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോ​ഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതിനാൽ ഭക്ഷ്യ ഉത്പന്നങ്ങളിൽ കർശനമായി നിരോധിച്ചിരിക്കുന്ന കൃത്രിമ നിറങ്ങളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ഡൈകളായ ഡൈമെഥൈൽ യെല്ലോ, സുഡാൻ – 1, സുഡാൻ – 4 എന്നിവയാണ് ഈ ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുള്ളത്.

ഈ ചിക്കൻ സ്‌റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഉത്പന്നം ഉപയോഗിക്കുന്നത് നിർത്താനാണ് ഭരണകൂടത്തിൻ്റെ നിർദ്ദേശം. നിലവിൽ കൈവശമുണ്ടെങ്കിൽ അവ നശിപ്പിച്ച് കളയാനും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു. ഈ ഉത്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നാണ് മൊത്ത വിതരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

നിയമ ലംഘനം നടത്തുന്നുണ്ടോ എന്നറിയാൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും ശക്തമാക്കിയതായും അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ചിക്കൻ സ്‌റ്റോക്ക് ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ലംഘനത്തിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.