5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia : സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഖ്യം; പ്രഖ്യാപനവുമായി സൗദി

Saudi Arabia Palestine - Israel Two State: സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യം പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. അറബ് - ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ടതാവും സഖ്യം.

Saudi Arabia : സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഖ്യം; പ്രഖ്യാപനവുമായി സൗദി
സൗദി അറേബ്യ (Image Credits - Arda Kucukkaya/Anadolu via Getty Images)
abdul-basith
Abdul Basith | Published: 28 Sep 2024 21:20 PM

സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഖ്യം ആരംഭിച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്. സഖ്യത്തിൻ്റെ ആദ്യ യോഗങ്ങൾ റിയാദിലും ബ്രസൽസിലും നടക്കും. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. അമേരിക്കയിലെ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 79ആമത് സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മന്ത്രിതല യോഗത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.

അറബ് – ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ടതാവും സഖ്യമെന്ന് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിൻ്റെ ഭാഗമായി പലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച് നടന്ന മന്ത്രിതല യോഗത്തിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യ യോഗങ്ങൾ റിയാദിലും ബ്രസൽസിനും നടക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസഫ് ബോറൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Also Read : Hassan Nasrallah Dies: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടു; സ്ഥിതീകരിച്ച് ഇസ്രായേൽ

“ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയെന്നതാണ് തുടർച്ചയായ ഈ പ്രശ്നത്തിൻ്റെയും ദുരിതത്തിൻ്റെയും പരിഹാരം. ഇസ്രയേൽ അടക്കമുള്ള പ്രദേശത്ത് സുരക്ഷയും സഹകരണവും ഉറപ്പിക്കുകയെന്നതാണ് ലക്ഷ്യം. സമാധാനം കൈവരിക്കുന്നതിനുള്ള സംഭാവന നൽകുന്നതിനായി സൗദിയിലെ റിയാദിൽ നടക്കുന്ന ആദ്യ യോഗത്തിൽ പങ്കെടുക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്. സമാധാനം കൈവരിക്കുന്നതിനായുള്ള പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട പ്രായോഗിക പദ്ധതി ഞങ്ങൾ വികസിപ്പിക്കും. ഉടനടി യുദ്ധം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുമുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇതിൻ്റെ മുൻനിരയിലുണ്ടാവേണ്ടത് സ്വതന്ത്ര പലസ്തീനെന്ന ആശയമാണ്.”- ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പലസ്തീനിയൻ ജനതയ്ക്കെതിരായ ഇസ്രയേലിൻ്റെ അതിക്രമങ്ങൾ വേഗം അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 21ന് ഗസയിലും ബെയ്‌റൂട്ടിലും വീണ്ടും ഇസ്രായേൽ വ്യോമാക്രമണമുണ്ടായിരുന്നു. പലായനം ചെയ്ത പലസ്തീനികൾ താമസിക്കുകയായിരുന്ന തെക്കൻ ഗസയിലെ സ്കൂളിന് നേരെയാണ് ഇസ്രയേൽ റോക്കറ്റ് ആക്രമണം നടത്തിയത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ 22 പേർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്നും ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. എന്നാൽ, സാധാരണക്കാരെയല്ല, ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

യുദ്ധക്കെടുതിയിൽ ഗസയുടെ സമ്പദ്ഘടന തകര്‍ന്നുതരിപ്പണമായെന്നാണ് ഐക്യരാഷ്ട്രസംഘടന ഏജന്‍സിയായ യുഎന്‍സിടിഎഡി റിപ്പോർട്ട് ചെയ്തിരുന്നു. ഗസയുടെ സമ്പദ്ഘടന ആറിലൊന്ന് ശതമാനമായി ചുരുങ്ങിയെന്നാണ് റിപ്പോർട്ട്. വെസ്റ്റ്ബാങ്കില്‍ തൊഴിലില്ലായ്മ മൂന്നിരട്ടിയായി. രാജ്യത്തെ സാമ്പത്തികരംഗം തകരുകയാണെന്നും സെപ്തംബർ 13ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Also Read : Sahel App : അറബി അറിയാത്തവർ ഇനി ബുദ്ധിമുട്ടേണ്ട; സഹെൽ ആപ്പിൻ്റെ ഇംഗീഷ് പതിപ്പ് പുറത്തിറങ്ങി

യുദ്ധം തുടങ്ങിയതിന് ശേഷം വെസ്റ്റ്ബാങ്കില്‍ മാത്രം 3 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ 32 ശതമാനമായി ഉയര്‍ന്നു. ഗസയ്ക്കുള്ള രാജ്യാന്തര സഹായം കുറഞ്ഞത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമായതോടെ പല ഉത്പാദന പ്രക്രിയകളും നശിപ്പിക്കപ്പെടുകയോ തടസപ്പെടുകയോ ചെയ്തു. അതിലൂടെ വരുമാന സ്ത്രോതസുകൾ നഷ്ടമായി. രാജ്യത്ത് ദാരിദ്ര്യം അതിരൂക്ഷമായി. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധം മൂന്ന് മാസം കഴിഞ്ഞ് 2024 തുടക്കത്തിൽ തന്നെ പലസ്തീനെ തകർത്തു. ഫാമുകള്‍, തോട്ടങ്ങള്‍, ജലസേചന സംവിധാനങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങി രാജ്യത്തെ കാർഷിക, ഉത്പാദന ആസ്തികളിൽ 90 ശതമാനത്തിലധികവും നശിപ്പിക്കപ്പെട്ടു. ഇത് ഭക്ഷ്യോത്പാദനത്തെ തകർത്തു. ഇതിനോടൊപ്പം ഗസയിലുണ്ടായിരുന്ന 80 ശതമാനത്തോളം സംരംഭങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് രാജ്യത്തിൻ്റെ അവസ്ഥ കൂടുതൽ മോശമാക്കിയെന്നും യുഎന്‍സിടിഎഡി റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്താകെ 306,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് അന്ന് റിപ്പോർട്ടിലുണ്ടായിരുന്നത്. യുദ്ധത്തിന് മുമ്പ് വെസ്റ്റ്ബാങ്കിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 13 ശതമാനമായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഇത് 32 ശതമാനമായി ഉയർന്നു. ഇതും പലസ്തീൻ്റെ അവസ്ഥ മോശമാക്കി.