Saudi Arabia Iftar Table: 2,800 മീറ്റർ നീളത്തിൽ ഇഫ്താർ വിരുന്നൊരുക്കി സൗദി; വീണ്ടും ലോക റെക്കോർഡ്
Saudi Arabia Iftar Table: ആസിയാൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താറാണിത്. രണ്ടാം തവണയാണ് ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ ഇഫ്താറിന് ലഭിക്കുന്നത്. ഗവർണർ, രാഷ്ട്രീയ, മതനേതാക്കൾ, പണ്ഡിതർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവരും സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു.

ഇഫ്താർ വിരുന്നിൽ വീണ്ടും ലോക റെക്കോർഡ് സ്വന്തമാക്കി സൗദി. ഏറ്റവും നീളമുള്ള ഇഫ്താർ ടേബിൾ ഒരുക്കിയതിനാണ് റെക്കോർഡ്. സൗദി മതകാര്യ വകുപ്പായിരുന്നു സംഘാടകർ. വിവിധ രാജ്യങ്ങളിൽ നോമ്പ് തുറപ്പിക്കുന്നതിനുള്ള ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ സമൂഹ നോമ്പുതുറയാണ് റെക്കോർഡ് സൃഷ്ടിച്ചത്. 20,000ലധികം ആളുകളാണ് ഈ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്. ഇന്തോനേഷ്യയിലെ സോളോ സിറ്റിയിലെ ‘മനഹൻ’ സ്‌പോർട്‌സ് ട്രാക്കിൽ 2,800 മീറ്റർ നീളത്തിലായിരുന്നു ഇഫ്താർ ടേബിൾ ഒരുക്കിയത്.
ആസിയാൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താറാണിത്. രണ്ടാം തവണയാണ് ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ ഇഫ്താറിന് ലഭിക്കുന്നത്. ഗവർണർ, രാഷ്ട്രീയ, മതനേതാക്കൾ, പണ്ഡിതർ, ജീവകാരുണ്യ പ്രവർത്തകർ എന്നിവരും സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. 590 തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിൽ 20 പ്രാദേശിക റെസ്റ്റോറൻറുകളാണ് ഇഫ്താർ ടേബിൾ ഒരുക്കുന്നതിൽ പങ്കെടുത്തത്.
ALSO READ: പരിസ്ഥിതി സൗഹാർദ്ദ ബസുമായി അബുദാബി; ഉപയോഗിച്ചിരിക്കുന്നത് ഹൈഡ്രജനും വൈദ്യുതിയും
15 ആംബുലൻസുകൾ, ശുചീകരണ, ഓപ്പറേറ്റിങ് സേവനങ്ങൾ, ജനത്തിന്‍റെ സുരക്ഷക്കും സംഘാടനത്തിനുമായി സെക്യൂരിറ്റി സംവിധാനം, കുടകൾ എന്നിവ ട്രക്കിലുടനീളം സജ്ജീകരിച്ചിരുന്നു. ‘സ്നേഹത്തിെൻറയും ഇസ്ലാമിക സാഹോദര്യത്തിന്‍റെയും സന്ദേശം’എന്നായിരുന്നു ഇന്തോനേഷ്യൻ മാധ്യമങ്ങൾ ഈ പരിപാടിയെ വിശേഷിപ്പിച്ചത്. ജക്കാർത്തയിലെ സൗദി എംബസി മതകാര്യവകുപ്പ് അറ്റാഷെ, മതകാര്യ മന്ത്രാലയം, ഇന്തോനേഷ്യൻ സംസ്ഥാനങ്ങളിലെ ഔദ്യോഗിക അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തിലാണ് ഇഫ്താർ ഒരുങ്ങിയത്.
‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കുമെന്ന് പ്രധാനമന്ത്രി. കാരണം ഇന്ത്യ ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച റിലീസായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിനിടെയാണ് മോദിയുടെ അഭിപ്രായപ്രകടനം.
“നമ്മൾ സമാധാനത്തെപ്പറ്റി പറയുമ്പോൾ, ലോകം അത് കേൾക്കും. കാരണം ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ് ഇന്ത്യ. ഞാൻ ലോകനേതാക്കളുമായി ഹസ്തദാനം നടത്തുമ്പോൾ അത് മോദിയല്ല, ഇന്ത്യക്കാരെല്ലാമാണ് അത് ചെയ്യുന്നത്. എൻ്റെ ശക്തി എൻ്റെ പേരിലല്ല, എല്ലാ ഇന്ത്യക്കാരിലും രാജ്യത്തിൻ്റെ സംസ്കാരത്തിലും പാരമ്പര്യത്തിലുമാണ്. വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യത്തിൻ്റെ ആത്മാവെന്ന ശക്തമായ വിശ്വാസം എനിക്കുണ്ട്.”- മോദിയുടെ വാക്കുകൾ.
പാകിസ്താനുമായി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ചത് ചതിയും വിദ്വേഷവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ ജനത സമാധാനം ആഗ്രഹിക്കുന്നവരാണ്. ഏറെക്കാലമായി അവർ ഭീകരവാദവും അക്രമവും അശാന്തിയും അനുഭവിക്കുന്നു. പാകിസ്താൻ സമാധാനത്തിൻ്റെ വഴി തിരഞ്ഞെടുക്കുമെന്ന് കരുതുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.