5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്

Saudi Arabia Makes Teaching Licence Mandatory : സൗദി അറേബ്യയിൽ അധ്യാപകർക്ക് ലൈസൻസ് നിർബന്ധം. ലൈസൻസിനുള്ള ചില നിബന്ധനകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. നിരവധി ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ അധ്യാപകരായി ജോലിചെയ്യുന്നത്.

Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
സൗദി അറേബ്യ ക്ലാസ് റൂം (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 23 Nov 2024 13:47 PM

അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ. അതേസമയം, ലൈസൻസിനുള്ള നിബന്ധനകളിൽ ഇളവ് നൽകിയിട്ടുണ്ട്. അധ്യാപകരുടെ നിലവികെ കരാർ തുടരാനും പുതിയ കരാറിൽ പ്രവേശിക്കാനും ലൈസൻസ് നിർബന്ധമാണ്. മുതിർന്ന അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ സൗദി അറേബ്യയിൽ അധ്യാപകരായി ജോലിചെയ്യുന്നുണ്ട്.

വർഷത്തിൽ രണ്ട് തവണയായി ലൈസൻസ് എടുക്കാം. ലൈസൻസ് എടുക്കുന്ന അധ്യാപകർക്ക് നിരവധി മുൻഗണനകളും പുതിയ പ്രഖ്യാപനത്തിലുണ്ട്. വിദേശ സ്കോളർഷിപ്പുകൾ, രാജ്യാന്തര തലത്തിലുള്ള അധ്യാപന അവസരങ്ങൾ, പഠന പരിപാടികൾ തുടങ്ങി വിവിധ നേട്ടങ്ങൾ ലൈസൻസുള്ള അധ്യാപകർക്ക് ലഭിക്കും. ലൈസൻസ് ഇല്ലാത്തവർക്ക് ഒരോ വർഷവും രണ്ട് പരീക്ഷകൾ വീതം എഴുതാം. 2025ന് മുൻപ് നേടിയ ലൈസൻസുകൾ ഒരു വർഷം കൂടി നീട്ടും.

2026 ഫെബ്രുവരി ഒന്നിന് മുൻപ് 50 വയസ് പൂർത്തിയാകുന്ന അധ്യാപകർക്കാണ് ലൈസൻസിൽ ഇളവുള്ളത്. ഇവർക്ക് ലൈസൻസ് എടുക്കേണ്ടതില്ല. അധ്യാപന രംഗത്തുള്ള ദീർഘകാല പരിചയം കണക്കാക്കിയാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം വാർഷിക ബോണസ് ലഭിക്കാനും ലൈസൻസ് നിർബന്ധമില്ല. ഇതും പുതിയ മാനദണ്ഡങ്ങളിലെ പ്രഖ്യാപനമാണ്.

Also Read : Family Visa In UAE: ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്ത്രീകൾക്ക് സ്പോൺസർ ചെയ്യാം; നിബന്ധനകൾ ഇങ്ങനെ

സൗദിയിലെ അധ്യാപകരുടെ ശമ്പളം പരിഗണിക്കുമ്പോൾ 8000 റിയാലാണ് ശരാശരി ശമ്പളം. 5000 റിയാൽ മുതൽ 15000 റിയാൽ വരെയാണ് സാധാരണ ലഭിക്കുന്ന ശമ്പളം.

ഈ വർഷാരംഭത്തിൽ ഇന്ത്യൻ അധ്യാപകർക്ക് സൗദിയിൽ പരിശീലനം നേടാനുള്ള പദ്ധതി നിലവിൽ വന്നിരുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അറബി ഭാഷ പ്രമോഷൻ്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30 പേർക്കാണ് പരിശീലനം നൽകുക. അറബി ഭാഷ ആഗോളതലത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് ഡയറക്ടറേറ്റിന് കീഴിൽ തിരഞ്ഞെടുപ്പപ്പെടുന്ന 30 അധ്യാപകർക്ക് പരിശീലനം നൽകുമെന്നതാണ് കരാർ.

മലബാർ എഡ്യു സിറ്റിയും ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് ഡയറക്ടറേറ്റും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. എഡ്യു സിറ്റിയെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. ഹുസൈൻ മടവൂരും ട്രെയിനിങ് ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. അബ്ദുല്ല അഹ്മദ് അൽ ഖുദൈരിയും തമ്മിൽ ധാരണയൊപ്പിട്ടു. ഒരു മാസത്തെ പരിശീലനമാണ് സൗദിയിൽ വച്ച് നൽകുക. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് സൽമാന്റെയും സ്വപ്ന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഒരുങ്ങുന്നത്.