Saudi Arabia bans visa: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് താല്‍ക്കാലികമായി വിസ നിരോധിച്ച് സൗദി അറേബ്യ; കാരണം ഇതാണ്
Why Saudi Arabia imposes temporary ban on visas for 14 countries: വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏപ്രിൽ 13 വരെ സന്ദർശന വിസകളോ ഉംറ വിസകളോ നൽകുമെന്നും, അതിനുശേഷം പട്ടികയിലുള്ള രാജ്യങ്ങള്‍ക്ക് താല്‍ക്കാലികമായി പുതിയ വിസ നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്

പ്രതീകാത്മക ചിത്രം
ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലികമായി വിസ നിരോധിച്ച് സൗദി അറേബ്യ. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോർദാൻ, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സൗദി താല്‍ക്കാലികമായി വിസ നിരോധിച്ചത്. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ജൂൺ പകുതി വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉംറ വിസകൾ, ബിസിനസ് വിസിറ്റ് വിസകൾ, ഫാമിലി വിസിറ്റ് വിസകൾ എന്നിവ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ശരിയായ രജിസ്ട്രേഷൻ ഇല്ലാതെ ആളുകൾ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നത് തടയുന്നതിനാണ് ഈ നീക്കമെന്നാണ് സൗദി അധികാരികളുടെ വിശദീകരണം.
മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവര്‍ മക്കയിൽ അനുമതിയില്ലാതെ ഹജ്ജിൽ പങ്കെടുക്കാൻ നിയമവിരുദ്ധമായി സമയം കഴിഞ്ഞിട്ടും തങ്ങാറുണ്ടെന്നാണ് ആരോപണം. രാജ്യത്തിന് സുഗമവും സുരക്ഷിതവുമായ ഹജ്ജ് തീർത്ഥാടനം നടത്താൻ കഴിയുന്ന തരത്തിൽ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദ്ദേശം.



വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏപ്രിൽ 13 വരെ സന്ദർശന വിസകളോ ഉംറ വിസകളോ നൽകുമെന്നും, അതിനുശേഷം പട്ടികയിലുള്ള രാജ്യങ്ങള്‍ക്ക് താല്‍ക്കാലികമായി പുതിയ വിസ നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെ നിരവധി പേര്‍ മരിച്ചിരുന്നു. ഇവരില്‍ പലരും അനധികൃത തീര്‍ത്ഥാടകരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിരക്കും കടുത്ത ചൂടുമാണ് തിരിച്ചടിയായത്. രജിസ്റ്റർ ചെയ്യാത്ത തീർത്ഥാടകരെ ഹജ്ജിൽ പങ്കെടുക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കുമെന്നാണ് സൗദി അധികാരികളുടെ വിലയിരുത്തല്‍.
Read Also : Dubai Parking Fees: സബ്സ്ക്രിപ്ഷൻ, തുക, ടൈമിങ്; ദുബായിലെ പുതിയ പാർക്കിങ് ചട്ടങ്ങൾ ഇങ്ങനെ
തീർത്ഥാടകരെ സഹായിക്കാൻ 16 വ്യത്യസ്ത ഭാഷകളിൽ ഹജ്ജിനും ഉംറയ്ക്കുമായി സൗദി അറേബ്യ ഡിജിറ്റൽ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജിനിടെ അനധികൃതമായി താമസിക്കുന്ന ആർക്കും സൗദി അറേബ്യയിലേക്ക് അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്നും, കൃത്യമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നുമാണ് നിര്‍ദ്ദേശം.