5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia: ‘നിധി’ കുഴിച്ചെടുക്കാൻ സൗദി അറേബ്യ, ഉറ്റ് നോക്കി ലോകം; പ്രതീക്ഷയിൽ മലയാളികൾ

Saudi Arabia finds white gold in oil fields: കിം​ഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിക്ക് കീഴിലുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ ലിഹിടെകിനാണ് ഖനന പ്രവർത്തനങ്ങളുടെ നേതൃത്വം. സൗദിയുടെ ഖനന കമ്പനിയായ മഅദിൻ, എണ്ണ കമ്പനിയായ അരാംകോ എന്നിവരും ലിഥിയം ഖനനത്തിൽ പങ്കാളിയാകും.

Saudi Arabia: ‘നിധി’ കുഴിച്ചെടുക്കാൻ സൗദി അറേബ്യ, ഉറ്റ് നോക്കി ലോകം; പ്രതീക്ഷയിൽ മലയാളികൾ
Lithium Mining
athira-ajithkumar
Athira CA | Published: 19 Dec 2024 18:45 PM

റിയാദ്: ഖനനത്തിന് പേരുകേട്ട രാജ്യമാണ് സൗദി അറേബ്യ. ക്രൂഡ് ഓയിലിനെയും പ്രകൃതി വാതകത്തെയും ചുറ്റിപ്പറ്റിയാണ് അറേബ്യൻ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്നതും. ക്രൂഡ് ഓയിലും പ്രകൃതി വാതവുമാണ് സൗദി അറേബ്യയിലെ മണ്ണിനടിയിൽ എന്ന് കരുതിയവർക്ക് തെറ്റി. സൗദിയിലെ എണ്ണപ്പാടങ്ങളിൽ മറ്റൊരു നിധി കണ്ടെത്തിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കാനായി മറ്റ് മാർ​ഗങ്ങൾ സൗദി ആലോചിച്ചിരുന്നു. കായിക മേഖലയിൽ സൗദി നടത്തിയ കാൽവയ്പ്പ് ഇതിന് ഉദാഹരണമാണ്. ജിസിസി രാജ്യം കേന്ദ്രീകരിച്ചുള്ള വിവിധ ഫുട്ബോൾ ക്ലബ്ബുകളിലാണ് ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊൺഡോയും പന്തുതട്ടുന്നത്.

സൗദിയുടെ കായികമേഖലയിലെ നിക്ഷേപങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്. 2022-ലെ ഖത്തർ ഒളിമ്പിക്സിൽ കരുത്തരായ അർജന്റീനയെ ​ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച് കായികമേഖലയിലെ രാജ്യത്തിന്റെ കുതിപ്പ് എത്രത്തോളമുണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു.
2034-ലെ ഫിഫ ‌ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നതും സൗദി അറേബ്യയാണ്. ലോകകപ്പ് ഒരുക്കങ്ങൾ മുന്നിൽ നിൽക്കുന്നതിനിടെയാണ് രാജ്യത്ത് ഒരു നിധി കണ്ടെത്തിയിരിക്കുന്നത്. ഈ നിധി സൗദിയ്ക്ക് അടിച്ച ലോട്ടറി ആണെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

സൗദിയിലെ കടൽതീരത്തിന് സമീപമുള്ള എണ്ണപ്പാടത്ത് ‘വെളുത്ത സ്വർണം’ കണ്ടെത്തിയിരിക്കുന്നു. വെളുത്ത സ്വർണം എന്നറയിപ്പെടുന്ന ലിഥിയം ആണ് എണ്ണപ്പാടത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം – പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോ അഥവാ അരാംകോ എണ്ണപ്പാടങ്ങളിൽ നിന്ന് ലിഥിയം കുഴിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

സൗദി അറേബ്യയുടെ ഖനന വകുപ്പ് സഹമന്ത്രിയായ ഖാലിദ് ബിൻ സാലിഹ് അൽ മുദൈഫിറും രാജ്യത്ത് ലിഥിയത്തിന്റെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണപ്പാടങ്ങളിൽ നിന്ന് ലിഥിയം കണ്ടെത്തുകയും പരീക്ഷണാടിസ്ഥാനത്തിൽ കുഴിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തു. ‌‌വാണിജ്യാടിസ്ഥാനത്തിൽ രാജ്യത്ത് ഉടൻ ലിഥിയത്തിന്റെ ഖനനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കിം​ഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിക്ക് കീഴിലുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയായ ലിഹിടെകിനാണ് ഖനന പ്രവർത്തനങ്ങളുടെ നേതൃത്വം. സൗദിയുടെ ഖനന കമ്പനിയായ മഅദിൻ, എണ്ണ കമ്പനിയായ അരാംകോ എന്നിവരും ലിഥിയം ഖനനത്തിൽ പങ്കാളിയാകും. കിം​ഗ് അബ്ദുല്ല സർവ്വകലാശാലയാണ് ലിഥിയത്തിന് വേണ്ടിയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്നും മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മറ്റ് പെട്രോളിയം – പ്രകൃതി വാതക കമ്പനികളായ എക്സോൺ മൊബിലും ഓക്സിഡന്റൽ പെട്രോളിയവും ലിഥിയത്തിന്റെ ഖനനത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും വാർത്താ ഏജൻസി കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് വെളുത്ത സ്വർണം?

ഭൂമിക്കടയിൽ കാണുന്ന അപൂർവ്വ സംയുക്തമായതിനാലാണ് ലിഥിയത്തെ വെളുത്ത സ്വർണം എന്ന് വിളിക്കുന്നത്. ലോകത്ത് ലഭ്യമായിട്ടുള്ള ഒട്ട് മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ലിഥിയവും ഇരുമ്പും ചേർത്തുള്ള ബാറ്ററികളാണ് ഉപയോ​ഗിക്കുന്നത്. ഇലക്‌ട്രിക് കാറുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, എമർജൻസി ലൈറ്റുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്. ലിഥിയത്തിന്റെ ബാറ്ററികൾക്ക് ഭാരക്കുറവാണെന്നതാണ് മറ്റൊരു നേട്ടം.

Latest News