5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia : സൗദി ബ്യൂട്ടി സലൂണുകളിൽ ലേസർ ഉപകരണങ്ങൾക്കും ടാറ്റൂവിനും പുരുഷന്മാർക്കും നിരോധനം; നിബന്ധനകൾ ഇങ്ങനെ

Saudi Arabia Bans Laser In Beauty Salon : സൗദി അറേബ്യയിലെ ബ്യൂട്ടി സലൂണുകളിൽ ലേസർ ഉപകരണങ്ങൾക്കും ടാറ്റൂവിനും നിരോധനമേർപ്പെടുത്തി. പുരുഷന്മാർക്ക് സലൂണുകളിൽ പ്രവേശനം അനുവദിക്കില്ല.

Saudi Arabia : സൗദി ബ്യൂട്ടി സലൂണുകളിൽ ലേസർ ഉപകരണങ്ങൾക്കും ടാറ്റൂവിനും പുരുഷന്മാർക്കും നിരോധനം; നിബന്ധനകൾ ഇങ്ങനെ
സൗദി ബ്യൂട്ടി സലൂൺ (Image Credits - Ankit Sah/E+/Getty Images)
abdul-basith
Abdul Basith | Published: 15 Oct 2024 13:46 PM

സൗദി അറേബ്യയിലെ ബ്യൂട്ടി സലൂണുകളുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ. സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ഇനി പുരുഷന്മാർക്ക് പ്രവേശനമുണ്ടാവില്ല. ലേസർ ഉപകരണങ്ങൾക്കും ടാറ്റൂവിനും നിരോധനമേർപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾക്കും ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

അത്യാഹിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ പുരുഷന്മാർക്ക് പ്രവേശിക്കാൻ അനുവാദമില്ല. പുരുഷന്മാർക്ക് ഇവിടെ സേവനങ്ങൾ നൽകില്ല. ‘പുരുഷന്മാർക്ക് പ്രവേശനമില്ല’ എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണം. ഫാർമസ്യൂട്ടിക്കൽ പദാർഥങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. ബലദി പ്ലാറ്റ്ഫോമിൽ നിന്ന് പെർമിറ്റെടുത്തതിന് ശേഷമേ ഹോം സേവനങ്ങൾ നൽകാവൂ. ഉപഭോക്താക്കൾക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണം. ഒന്നിൽ കൂടുതൽ സീറ്റുകളുണ്ടെങ്കിൽ ഓരോന്നിനുമിടയിലുള്ള ദൂരം ഒന്നര മീറ്ററിൽ കുറയാൻ പാടില്ല. ബ്യൂട്ടി ഷോപ്പുകളിൽ അണുവിമുക്ത ഉപകരണമുണ്ടാവണമെന്നതും നിബന്ധനയാണ്.

Also Read : Weather Alert in Oman: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ അവധി

വൃത്തിയുള്ള വസ്ത്രവും വർക്ക് കാർഡും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ജോലി തുടരാൻ പാടില്ല. നിയുക്ത സ്ഥലങ്ങളിൽ മാത്രമേ പുകവലിക്കാവൂ. ജോലി സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തണം. തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും ആരോഗ്യസർട്ടിഫിക്കറ്റും ഉണ്ടാവേണ്ടത് നിർബന്ധമാണ്. ജോലി സ്ഥലത്ത് മാസ്ക് ധരിച്ചിരിക്കണം. ജോലി സമയത്ത് മൂക്കിലും വായിലും സ്പർശിക്കുക, തുപ്പുക തുടങ്ങി അനാരോഗ്യകരമായ പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല എന്നും നിബന്ധനകളിലുണ്ട്.

സൗദി അറേബ്യയിൽ വനിതകളുടെ ബ്യൂട്ടിപാർലർ തൊഴിൽ മേഖലയിൽ ഏറ്റവുമധികം ജോലി ചെയ്യുന്നവർ ഫിലിപ്പീനികളും മലയാളികളുമാണ്. അതുകൊണ്ട് തന്നെ പുതിയ നിബന്ധകൾ മലയാളികളായ തൊഴിലാളികളെ സമ്മർദ്ദത്തിലാക്കും.