Saudi Arabia and Italy Deal: ഇനി മലയാളിക്ക് തൊഴിലവസരം കൂടുമോ?: അമേരിക്ക ഔട്ട്, മറ്റൊരു രാജ്യവുമായി സൗദിയുടെ കിടിലൻ ഡീൽ

Saudi Arabia and Italy Strategic Partnership: സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ത മൊത്തത്തിൽ മാറ്റിമറിക്കാവുന്ന പദ്ധതിയാണ് നിയോം. എണ്ണ കച്ചവടം അല്ലാതെയുള്ള വരുമാനമാർമാർ​ഗമാണ് നിയോമിലൂടെ സൗദി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 2030ഓടെ ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Saudi Arabia and Italy Deal: ഇനി മലയാളിക്ക് തൊഴിലവസരം കൂടുമോ?: അമേരിക്ക ഔട്ട്, മറ്റൊരു രാജ്യവുമായി സൗദിയുടെ കിടിലൻ ഡീൽ

Saudi Arabia

neethu-vijayan
Published: 

28 Jan 2025 20:06 PM

ഇനി അമേരിക്ക ഔട്ട്… സൗദി അറേബ്യയുമായി വമ്പൻ കരാറിന് ഒപ്പുവച്ച് ഇറ്റലി. 10 മില്യൺ ഡോളറിൻ്റെ കരാറിനാണ് ഇറ്റലി ഒപ്പുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സൗദിയിലെ ഒയാസിസ് നഗരമായ അൽ-ഉലയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക നീക്കം.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നൂതനാശയങ്ങൾ വളർത്താനുമുള്ള ശ്രമത്തിൻ്റെ ഭാ​ഗമായാണ് ഈ കൂടിക്കാഴ്ച്ച. സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിനായി മൂന്ന് മില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയും ഇറ്റലി പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ത മൊത്തത്തിൽ മാറ്റിമറിക്കാവുന്ന പദ്ധതിയാണ് നിയോം. എണ്ണ കച്ചവടം അല്ലാതെയുള്ള വരുമാനമാർമാർ​ഗമാണ് നിയോമിലൂടെ സൗദി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 2030ഓടെ ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഈ പദ്ധതി നപ്പാകുന്നതോടെ 2030ൽ രണ്ട് ദശലക്ഷം ആളുകൾക്ക് താമസിക്കാൻ തക്കവണ്ണം ‌വൻനഗരമായി നിയോം മാറും എന്നാണ് കരുതപ്പെടുന്നത്. ഇതിലൂടെ സൗദിയിൽ തൊഴിൽ അവസരങ്ങൾ വർദ്ധിക്കും. മറ്റ് രാജ്യത്തുനിന്നുള്ള പ്രവാസികൾക്കടക്കം നിയോം പദ്ധതി ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, പ്രതിരോധം, കായികം, വിനോദം, ടൂറിസം എന്നിവയുൾപ്പെടെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച കൂടിയാണ് നടന്നത്.

കൂടാതെ, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നതിനും എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിന് എസ്എഎസ്ഇ, സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചിട്ടുണ്ട്. ഇതെല്ലാം കൂടാതെ യൂറോപ്പിലേക്ക് ഗ്രീൻ ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ഇറ്റാലിയൻ ഗ്യാസ് ഗ്രിഡ് ഓപ്പറേറ്റർ സ്നാം എസിഡബ്ല്യുഎ പറവറുമായും സൗദി കരാറിൽ ഏർപ്പെട്ടു.

 

 

 

 

 

 

ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക