5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sahara Desert Rain: ദും ദും ദും ദുന്ദുഭിനാദം… സഹാറയെ വെള്ളത്തിലാക്കി പെരുമഴ; 50 വർഷത്തിനിടെ ഇതാദ്യം

Sahara Desert Rainfall: തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് സഹാറയെ വെള്ളത്തിലാഴ്ത്തിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്.

Sahara Desert Rain: ദും ദും ദും ദുന്ദുഭിനാദം… സഹാറയെ വെള്ളത്തിലാക്കി പെരുമഴ; 50 വർഷത്തിനിടെ ഇതാദ്യം
സഹാറയിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ. (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 13 Oct 2024 08:08 AM

സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം… കേട്ടാൽ വിശ്വസിക്കാൻ അൽപം പ്രയാസപ്പെടും. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമി വെള്ളപ്പൊക്കമെന്ന അത്യപൂർവ പ്രതിഭാസത്തിനാണ് സാക്ഷിയായിരിക്കുന്നത്. തെക്കുകിഴക്കൻ മൊറോക്കോയിൽ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് സഹാറയെ വെള്ളത്തിലാഴ്ത്തിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്.

സഹാറ മേഖലയിൽ പ്രതിവർഷ ശരാശരിയെക്കാൾ ഉയർന്ന മഴ ലഭിച്ചതാണ് ഈ അപൂർവ പ്രതിഭാസത്തിന് കാരണമായിരിക്കുന്നത്. മൊറോക്കോ തലസ്ഥാനമായ റബാറ്റിൽ നിന്ന് 450 കിലോമീറ്റർ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 100 മില്ലീ മീറ്ററിലധികം മഴയാണെന്നാണ് റിപ്പോർട്ട്. എക്‌സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധർ വിളിക്കുന്നത്. എന്നാൽ ഇത് ഈ പ്രദേശത്തെ കാലാവസ്ഥയെ ഭാവിയിൽ തകിടം മറിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വരും വർഷങ്ങളിലും മരുഭൂമിയിൽ ഈ പ്രതിഭാസം മഴ പെയ്യിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി. നിലവിൽ ആഗോളതാപനത്തിന്റെ ഫലമായി വലിയ കാലാവസ്ഥ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല. ഇത്രയും വലിയ മഴ സഹാറ മരുഭൂമിയിൽ ലഭിച്ചിട്ട് 30–50 വർഷം വരെയായെന്നാണ് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞത്. മൊറോക്കോയിലെ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ മാസം 18 പേർ മരിച്ചതായാണ് കണക്ക്. തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.