5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Russia Honors Modi: മോദിക്ക് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതി നല്‍കി പുടിന്‍; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

PM Modi Receives Russia Highest Civilian Honor: കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നത് വേദനാജനകമാണെന്നും മോദി പുടിനോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇതാദ്യമായാണ് തന്റെ റഷ്യന്‍ യാത്ര ലോകം ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോള്‍ പുഞ്ചിരി കൊണ്ടാണ് പുടിന്‍ ഇതിനെ നേരിട്ടത്. എന്നാല്‍ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു

Russia Honors Modi: മോദിക്ക് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതി നല്‍കി പുടിന്‍; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
Modi and Putin X Image
shiji-mk
Shiji M K | Published: 10 Jul 2024 07:27 AM

മോസ്‌കോ: റഷ്യയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിന്‍. റഷ്യ സന്ദര്‍ശിച്ചവേളയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ റഷ്യ ആദരിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് മോദി പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതായി മോദി അറിയിച്ചു. മാത്രമല്ല റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുടിനുമായി തുറന്ന ചര്‍ച്ച നടത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നത് വേദനാജനകമാണെന്നും മോദി പുടിനോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇതാദ്യമായാണ് തന്റെ റഷ്യന്‍ യാത്ര ലോകം ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോള്‍ പുഞ്ചിരി കൊണ്ടാണ് പുടിന്‍ ഇതിനെ നേരിട്ടത്. എന്നാല്‍ മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വന്‍ കുറ്റവാളിയെയാണ് ആലിംഗം ചെയ്തിരിക്കുന്നതെന്ന് സെലന്‍സ്‌കി ആഞ്ഞടിച്ചു. മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചിരുന്നു.

Also Read: Chhattisgarh : 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ്

കുട്ടികള്‍ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്നും സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് മോദി പരസ്യമായി പറഞ്ഞത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴികളും പുതിയ ആശയങ്ങളും ഉയര്‍ന്നുവന്നു എന്ന് പറഞ്ഞെങ്കിലും അത് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്ത നാല്‍പതോളം ഇന്ത്യക്കാരെ തിരികെയെത്തിക്കണമെന്ന മോദിയുടെ ആവശ്യം പുടിന്‍ അംഗീകരിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വളരെ വിശ്വസ്തനായ കൂട്ടാളിയാണ്. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയാണ് കെട്ടിപ്പെടുത്തിരിക്കുന്നതെന്നും റഷ്യയിലുള്ള ഇന്ത്യക്കാരോടായി മോദി പറഞ്ഞു.

മോദി ബഹുമതി ഏറ്റുവാങ്ങുന്നു

അതേസമയം, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഓസ്ട്രിയയിലെത്തി. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതിന് മുമ്പ് 1983ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി സന്ദര്‍ശിച്ചത്. പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെലെനുമായും ചാന്‍സലര്‍ കാള്‍ നെഹാമ്മെറുമായും മോദി കൂടിക്കാഴ്ച നടത്തും.

Also Read: Virat Kohli Pub Raid : വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിൽ പോലീസ് റെയ്ഡ്

എന്താണ് സെന്റ് ആന്‍ഡ്രൂ ബഹുമതി

1698ലാണ് സെന്റ് ആന്‍ഡ്രുവിന്റെ പേരിലുള്ള ബഹുമതി സമ്മാനിച്ചുതുടങ്ങിയത്. ഈ ബഹുമതി പ്രധാനമായും നല്‍കാറുള്ളത് സിവിലിയന്മാര്‍ അല്ലെങ്കില്‍ സൈനിക മേഖലയിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കാണ്. 2019ല്‍ പ്രഖ്യാപിച്ച പുരസ്‌കാരമാണ് ഇപ്പോള്‍ മോദിക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മോദിക്ക് ഈ ബഹുമതി ലഭിച്ചത്.