5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vladimir Putin: ‘ജോലിയുടെ ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടൂ’; വിചിത്ര നിർദേശവുമായി വ്ളാഡിമിർ പുടിൻ

Russian president Vladimir Putin: രാജ്യത്ത് കുറഞ്ഞുവരുന്ന ജനസംഖ്യയിൽ ആശങ്ക പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രസിഡന്റെ വ്ളാഡിമിർ പുടിന്‍. ഇതിനായി വിചിത്ര നിർദേശമാണ് പുടിൻ മുന്നോട്ട് വച്ചിരിക്കുന്നത്. ജോലിസ്ഥലത്തെ ഇടവേളകളിൽ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാണ് പുടിൻ നിർ​ദ്ദേശിച്ചത്.

Vladimir Putin: ‘ജോലിയുടെ ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടൂ’; വിചിത്ര നിർദേശവുമായി വ്ളാഡിമിർ പുടിൻ
Russian President Vladimir Putin (PTI)
sarika-kp
Sarika KP | Updated On: 17 Sep 2024 20:13 PM

റഷ്യയിൽ അടുത്തിടെയുണ്ടായ യു​ദ്ധം അടക്കമുള്ളം സംഭവവികാസങ്ങൾ മൂലം യുവാക്കൾ മറ്റ് രാജ്യങ്ങൾ തേടി പോയത് രാജ്യത്തെ ജനസംഖ്യയിൽ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് കുറഞ്ഞുവരുന്ന ജനസംഖ്യയിൽ ആശങ്ക പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രസിഡന്റെ വ്ളാഡിമിർ പുടിന്‍. ഇതിനായി വിചിത്ര നിർദേശമാണ് പുടിൻ മുന്നോട്ട് വച്ചിരിക്കുന്നത്. ജോലിസ്ഥലത്തെ ഇടവേളകളിൽ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാണ് പുടിൻ നിർ​ദ്ദേശിച്ചത്.

ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു. ജോലിഭാരം കുട്ടികൾ ഉണ്ടാകുന്നതിനു തടസ്സമാകരുതെന്നും കുടുംബ വിപുലീകരിക്കാനായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജോലിസമയം കഴി‍ഞ്ഞുള്ള ഉച്ചഭക്ഷണ സമയത്തും കോഫി ബ്രേക്കുകളുടെ സമയത്തും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാനും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടികളായി കുറഞ്ഞു, ഇത് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ 2.1 നിരക്കിനേക്കാൾ വളരെ കുറവാണ്. മാത്രമല്ല, റഷ്യയിലെ ജനസംഖ്യ നിലവിലെ 144 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ ഏകദേശം 130 ദശലക്ഷമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Also read-Elon Musk: അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല; ട്രംപിനെതിരായ വധശ്രമത്തില്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്‌

അതേസമയം ജോലിസ്ഥലങ്ങളിൽ തൊഴിലാളികളുടെ പ്രസവം നിരീക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രം പാർലമെന്റ് അംഗം ടാറ്റിയാന ബട്ട്സ്കയും അവതരിപ്പിച്ചു. ഇതിൽ “ഓരോ തൊഴിലുടമയും അവരുടെ ജോലിസ്ഥലം നിരീക്ഷിക്കണം: ജനന നിരക്ക് എത്ര? കുട്ടികളെ പ്രസവിക്കാൻ കഴിവുള്ള എല്ലാവർക്കും ഈ വർഷം ഒരു കുട്ടി കൂടി ഉണ്ടാകുമോയെന്നതും പരിശോധിക്കണമെന്നും പറഞ്ഞതായാണ് റിപ്പോർ‌ട്ട്. ഇതിനു പുറമെ 24 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ ആദ്യത്തെ പ്രസവത്തിനു 8,500 പൗണ്ട് നൽകുന്നതുപോലുള്ള പ്രോത്സാഹനവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിവാഹമോചനത്തിനുള്ള ഫീസും വർധിപ്പിച്ചിട്ടുണ്ട്. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ റഷ്യയിൽ ആകെ 5,99,600 കുട്ടികൾ ജനിച്ചു, ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16,000 കുറവാണ്.

Latest News